ബജാജ് പൾസർ 250 എഫ് പരീക്ഷണ ഓട്ടം തുടരുന്നു.

തലമുറ മാറ്റത്തിന്റെ ആദ്യ കണ്ണി


വിൽപ്പനയിൽ താഴോട്ടു പോകുന്ന 250 സിസി സെഗ്മെന്റ്റ് ലേക്കാണ് പുത്തൻ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. പൾസർ നിരയിലെ എവർഗ്രീൻ താരമായ 220 യുടെ  പകരക്കാരൻ ആയാക്കും പുത്തൻ മോഡൽ എത്താൻ സാധ്യത. സ്പോർട്ടി എൻജിനൊപ്പം ടൂറിങ് ഫ്രണ്ട്‌ലി എന്ന സമവാക്യം ഉപയോഗിച്ചാക്കും പൾസർ 250 യെ ഒരുക്കുക. ഡിസൈനിൽ പുത്തൻ പുതിയതും പൾസർ നിരയിലെ ഡിസൈനിലെ തലമുറ മാറ്റത്തിന്റെ ആദ്യ കണിയുമാക്കും ഈ മോഡൽ. 250 സി സി മോഡൽ ആയാലും ഡോമിനോർ 250 യുടെ താഴെയായിരിക്കും പുത്തൻ മോഡലിന് സ്ഥാനം. ഫീച്ചേഴ്സിലും ആ കുറവ് കാണാനുമുണ്ട്. 250 സിസി ഓയിൽ കൂൾഡ് എൻജിനോടെ എത്തുന്ന ഇവന് 24 ബി എച്ച് പി യാകും കരുത്ത്. 6 സ്പീഡ് ട്രാൻസ്‌മിഷനാണ് കരുത്ത് ട്ടയറിൽ എത്തിക്കുക. മുന്നിൽ ടെലിസ്കോപിക് സസ്‌പെൻഷനായാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. സെമി ഫൈയറിങ് സാഹസിക്ക മോഡലും നേക്കഡ് സ്ട്രീറ്റ് ഫൈറ്റെർ മോഡലും സ്പോട്ട് ചെയ്തിരുന്നു. വിലയിടലിൽ വിദഗ്ന്മാരായ ബജാജ് ഇടുന്ന വില കാത്തിരുന്നു കാണേണ്ടി വരും നിങ്ങൾ പുതിയ പൾസർ 250 യുടെ വില എത്ര പ്രതീഷിക്കുന്നു എന്ന് കമന്റ്‌ ചെയ്യാമോ???

© Copyright automalayalam.com, All Rights Reserved.