മുകളിൽ പറന്ന് ഹയബൂസ

ഇൻട്രൂഡറിനെ പിന്തളി ഹയബൂസ.


സുസുക്കിയുടെ ഇന്ത്യയിലെ ഫ്ലാഗ്ഷിപ്പ് മോഡലായ ഹയബൂസയും  സുസുക്കി നിരയിലെ ക്രൂയിസർ മോഡൽ ഇൻട്രൂഡറിനെ ജൂണിലെ  വില്പനയിൽ പിന്തളി. ഇന്ത്യയിലെ സിംഗിൾ സിലിണ്ടർ ബൈക്കുകളിൽ ഏറ്റവും വില്പന കുറഞ്ഞ മോഡലുകളിൽ എന്നും മുന്നിൽ നിൽക്കുന്ന മോഡലായിരുന്നു ഇൻട്രൂഡർ. കഴിഞ്ഞ മാസങ്ങളായി പ്രീമിയം ബൈക്കുകളുമായാണ് ഇൻട്രൂഡർ വില്പനയിൽ മത്സരിക്കുന്നത് എന്നാണ് വാർത്തകൾ. എന്നാൽ പ്രീമിയം ബൈക്ക് നിരയിൽ ഏറ്റവും ഡിമാൻഡ് കൂടുന്ന ബൈക്കാണ് ഹയബൂസ, ഈ കോമ്പിനേഷനാണ് ജൂണിൽ ഹയബൂസയെ ഇൻട്രൂഡറിൻറെ മുകളിൽ പറത്തിയത്. ഹയബൂസ 35 യൂണിറ്റ് വിറ്റപ്പോൾ ജൂണിൽ ഇൻട്രൂഡറിന് വിൽക്കാൻ കഴിഞ്ഞത് വെറും 20 യൂണിറ്റുകൾ മാത്രമാണ്. മികച്ച എൻജിൻ ഉണ്ടായിട്ട് കൂടി അഫൊർഡബിൾ ക്രൂയ്സർ മോഡൽ എന്ന ഗുണകങ്ങൾ മുന്നിലേക്ക് നിർത്തുമ്പോൾ രൂപമാണ് ഇൻട്രൂഡർ 150 യുടെ പോരായ്മയായി ചൂണ്ടി കാണിക്കുന്നത്.  

ഇൻട്രൂഡർ 150 ക്ക് ജിക്സർ 150 സീരിസിലെ അതെ എൻജിനുമായി എത്തുന്ന ഇവന് 133,581/- രൂപയും ഹയബൂസയുടെ മൂന്നാം തലമുറക്ക് 1,665,777/- രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.