കബീറാ ഇലക്ട്രിക്ക് ബൈക്കുകൾ പോലീസിലേക്ക്.

ഗോവ പോലീസിലാണ് കബീറാ മോഡലുകൾ സേവനം അനുഷ്ഠിക്കാൻ പോകുന്നത്.


ഇന്ത്യയിൽ ഇലക്ട്രിക്ക് ബൈക്കുകൾ വലിയ തോതിൽ ജനപ്രീതി നേടിവരുകയാണ്. ഇലക്ട്രിക്ക് ബ്രാൻഡുകൾ നേരിടുന്ന വലിയ വെല്ലുവിളിക്കളിൽ ഒന്നാണ് ഡിസൈൻ. ആ വെല്ലുവിളി  കബീറാ  മോഡലുകൾ  നേരിട്ടത് ജപ്പാൻ ഇരുചക്ര നിർമ്മാതാക്കളായ യമഹയുടെയും കാവാസാക്കിയുടെയും ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ മോഡലുകളെ അങ്ങനെ തന്നെ എടുത്താണ്. ഒപ്പം മികച്ച റേഞ്ചും കൂടി ലഭിച്ചപ്പോൾ നാല് ദിവസം കൊണ്ട് 5000 ബുക്കിങ്ങും ലഭിച്ചു. ഇതും കൂടി തന്നെയാകും ഗോവ പോലീസിൽ ഇവന്മാരെ  തിരഞ്ഞെടുക്കാനുള്ള കാരണവും.  

കെ എം 3000 എന്ന നിന്ജ 300 രൂപവുമായി എത്തുന്ന മോഡലിന് 6 കെ ഡബിൾ യു ഇലക്ട്രിക്ക് മോട്ടോറിന് 120 കിലോ മീറ്റർ പരമാവധി റേഞ്ച് നൽകുമ്പോൾ കെ എം 4000 എന്ന എഫ് സി യുടെ ഡിസൈനുമായി എത്തുന്ന ഉയർന്ന മോഡലിന് 8 കെ ഡബിൾ യു ഇലക്ട്രിക്ക് മോട്ടോർ ആണ്. പരമാവധി  റേഞ്ച് 150 കിലോ മീറ്റർ ആണ്. ടോപ് സ്പീഡ് 100 ഉം 120 കിലോ മീറ്റർ പേർ ഹവർ ആണ്. ഡിജിറ്റൽ മീറ്റർ കൺസോൾ, 3 റൈഡിങ് മോഡ്,  കെ എം 4000 ന് മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ ചില ഫീച്ചേഴ്സും ഇവന് നൽകിയിട്ടുണ്ട്.  

ഒപ്പം ആകർഷണീയമായ വിലയും ആണ് കബീറാ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലിന് നൽകിയിരിക്കുന്നത് കെ എം 3000 ന് 1,26,990 രൂപയും കെ എം 4000 ന് 1,36,990/- രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. 

© Copyright automalayalam.com, All Rights Reserved.