ബി എം ഡബിൾ യു വിൻറെ മാക്സി സ്കൂട്ടർ ഇന്ത്യയിലേക്ക്

സി 400 ഉടൻ വിപണിയിലേക്ക്.


പ്രീമിയം ഇരുചക്ര നിർമ്മതാക്കളായ ബി എം ഡബിൾ യു മോട്ടോറാഡ് തങ്ങളുടെ ആദ്യ മാക്സി സ്കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.  

കാഴ്ചയിൽ തന്നെ ആരെയും രണ്ടാമതൊന്നു നോക്കുന്ന തരത്തിലാണ് ഇവനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്‌. നാല് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, അതിന് താഴെയായി എയർ സ്കൂപ് പോലെ ഒരിടമുണ്ട് അതിന് താഴെയാണ് നീണ്ടു നിവർന്ന് കിടക്കുന്ന ഇൻഡിക്കേറ്ററുക്കളുടെ സ്‌ഥാനം.  പിന്നിൽ വലിയ ടയറും ഡിസ്ക് ബ്രേക്കും നൽകിയപ്പോൾ   വലിയ യാത്രക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സീറ്റ് മാത്രം കണ്ടാൽ മതി വലിയ വിസ്തരിച്ച് സോഫ പോലെ ഇരിക്കയാവുന്ന സീറ്റുകളാണ് ബി എം ഡബിൾ യു ഇവന് നൽകിയിരിക്കുന്നത്. മുന്നിൽ വലിയ വിൻഡ്സ്ക്രീൻ  ഉയർന്നിരിക്കുന്ന സീറ്റിങ് പൊസിഷനും കൊടുത്തിട്ടുണ്ട്. പിന്നിലേക്ക് നീങ്ങുതോറും ചെത്തിയെടുത്തിരിക്കുന്ന രീതിയിലാണ് സൈഡ് ഡിസൈൻ ചെയ്തരിക്കുന്നത്. എവിടെയൊക്കെയോ ട്രാൻസ്ഫോർമേഴ്‌സിലെ  റോബോട്ടിനെ ഓർമ്മയിൽ എത്തിക്കും ഇവൻ. അതിന് ചേരുന്ന തരത്തിൽ തന്നെയാണ് എക്സ്ഹോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പിൻവശം കുറച്ച് മിനിമലിസ്റ്റിക് ട്ടച്ചാണ്.  

ഒപ്പം ഒരുപിടി ഇലക്ട്രോണിക്സും ഇവന് നൽകിയിട്ടുണ്ട്. ട്രാക്ഷൻ കണ്ട്രോൾ, കീലെസ്സ് എൻട്രി, ട്ടി എഫ് ട്ടി ഡിസ്പ്ലേ, റൈഡിങ് മോഡ്, യൂ എസ് ബി ചാർജർ, ബ്ലൂട്ടുത്ത് കണക്റ്റിവിറ്റി, എന്നിങ്ങനെ നീളുന്നു.  

ഈ ആധുനിക ഫീചേഴ്‌സ് പോലെ തന്നെയാണ് എൻജിനിലും 350 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ  എൻജിന് കരുത്ത് 34  ബി എച്ച് പി യും ടോർക് 35 എൻ എം വുമാണ്. സി വി ട്ടി ട്രാൻസ്മിഷനോട് കൂടിയ ഇവന് ഒക്ടോബറിൽ ഇന്ത്യയിൽ ലൗഞ്ച് ചെയുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. വില 10 ലക്ഷത്തിന് അടുത്ത് പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.