സാഹസിക്കരുടെ ജൂലൈയിലെ വില്പന.

റോയൽ എൻഫീൽഡ് നിരയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത രണ്ടാമത്തെ മോഡൽ

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ADV ബൈക്കുകളായ Xpulse 200, Himalayan എന്നിവരുടെ 2020 ജൂലൈ മാസത്തെ  വില്പന. Xpulse 200 ഇന്ത്യയിൽ 1475 യൂണിറ്റ് വിറ്റപ്പോൾ ഹിമാലയൻ വിറ്റത് 479 യൂണിറ്റ്. എന്നാൽ വിദേശ രാജ്യങ്ങളിൽ ഹിമാലയന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ജൂലൈ മാസത്തിൽ കപ്പൽ കയറിയത് 825 യൂണിറ്റ് ആണ്. Xpulse 200 കയറ്റുമതി ചെയ്തത് 964 യൂണിറ്റും. ഇന്ത്യയിൽ നിന്ന് റോയൽ എൻഫീൽഡ് നിരയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത രണ്ടാമത്തെ മോഡൽ കൂടിയാണ് ഹിമാലയൻ. ഹീറോ നിരയിൽ Xpulse 200 ന് കയറ്റുമതിയിൽ നാലാം സ്ഥാനമാണ്. Xpulse 200 ന് 112,890 രൂപയും ഹിമാലയന് 1.87 ലക്ഷം മുതലാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.