ക്ലച്ച് വീഴാതെ ആക്റ്റീവ.

ഹീറോ സ്‌പ്ലെൻഡർ വില്പന ഉയർന്നു.


കോറോണയെ തുടർന്ന് തകർന്നടിഞ്ഞ ഇന്ത്യൻ വാഹനവിപണിയിൽ വലിയ തിരിച്ചടി നേരിട്ട മാസങ്ങൾക്ക് ശേഷം പതിയെ പിച്ചവെക്കുക്കയാണ്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ സ്കൂട്ടർ ആയ  ആക്ടിവയുടെ പ്രധാന എതിരാളിയായ ഹീറോ സ്‌പ്ലെൻഡർ വില്പന തിരിച്ചു പിടിക്കുമ്പോളും വലിയ സുഖകരമല്ല ആക്ടിവയുടെ കണക്കുക്കൾ. ലക്ഷങ്ങൾ വിറ്റിരുന്ന  ആക്ടിവ മേയ് മാസത്തിലെ വലിയ തകർച്ചക്ക് ശേഷം ജൂണിൽ ഉണർന്നെങ്കിലും സ്‌പ്ലെൻഡറിൻറെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല. ടോപ് 10 ലിസ്റ്റിലെ ബൈക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ വളർച്ച നേടിയപ്പോൾ ആക്ടിവ, ജൂപിറ്റർ തുടങ്ങിയ മോഡലുകൾ വില്പനയിൽ ഇടിവ് നേരിട്ടു. ഇലക്ട്രിക്ക് ഇരുചക്രങ്ങളുടെ കടന്ന് കയറ്റവും പെട്രോൾ വില കുത്തനെ ഉയരുന്നതുമാക്കാം ഈ മോഡലുകൾക്ക് വെല്ലുവിളിയാക്കുന്നത് എന്നാൽ സുസുക്കി അക്സസ്സ് വില്പനയിൽ വളർച്ച നേടിയ മാസമായിരുന്നു കഴിഞ്ഞ് പോയത്.   

ഇന്ത്യയിലെ ജൂൺ 2021 ലെ ടോപ് 10 ബെസ്റ്റ് സെല്ലെർ മോഡലുകളെ പരിചയപ്പെടാം.

 ബ്രാൻഡുകൾ ജൂൺ 2021ജൂൺ 2020%
1സ്‌പ്ലെൻഡർ 2,64,0091,81,19045.71
10എച്ച് എഫ് ഡീലക്സ്‌ 110,7241,30,065-14.87
2ആക്ടിവ 94,2741,21,668-22.52
3പൾസർ 79,15080,822-2.07
4സി ബി ഷൈൻ 71,86940,31678.26
5പ്ലാറ്റിന 43,31335,27722.78
6എക്സ് എൽ 100 35,89740,620-11.63
7ജൂപിറ്റർ 31,84837,831-15.82
8അക്സസ്സ് 31,39915,540102.05
9അപ്പാച്ചെ 30,23314,218112.64
     

 

© Copyright automalayalam.com, All Rights Reserved.