വലിയ പദ്ധതികളുമായി ട്ടി വി എസ്.

സ്‌പോർട്ടി ഇലക്ട്രിക്ക് സ്കൂട്ടർ അണിയറയിൽ


ഇന്ത്യൻ ഇരുചക്ര വിപണിയിൽ ഇലക്ട്രിക്ക് യുഗത്തിലേക്കുള്ള യാത്ര ശക്തി പ്രാപിക്കുമ്പോൾ. ട്ടി വി എസ് പെട്രോൾ ഇരുചക്ര വിപണിയിലുള്ള ശക്തി ഇലക്ട്രിക്ക് വിപണിയിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ്. അതിനായി 1000 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിൽ ട്ടി വി എസ് നിക്ഷേപിക്കാൻ പോകുന്നത്. 5  - 25 കെ ഡബിൾ യു കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോറുകളുടെ പണിപ്പുരയിലാണ്. അതിനായി 600 എൻജിനിയർ മാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഈ പ്രവർത്തനത്തിൻറെ ഭാഗമായി അടുത്ത 2 വർഷം കൊണ്ട് 6 മോഡലുകൾ ട്ടി വി എസിൻറെതായി വിപണിയിലെത്തും. ഇപ്പോൾ വിദേശത്ത് നിർമ്മിക്കുന്ന ബാറ്ററി, തുടങ്ങിയ ഇലക്ട്രിക്ക് പാർട്സുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനൊപ്പം വിദേശത്തേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുകയും ചെയ്യും.  

ഇന്ത്യയിൽ ഇലക്ട്രിക്ക് വിപണിയിൽ ഐ ക്യുബുമായി എത്തിയ ട്ടി വി എസ്. ഐ ക്യുബിൽ ഭാവിയിലേക്ക് മുതൽ കൂട്ടാകുന്ന  ഫാസ്റ്റ് ചാർജർ തുടങ്ങിയ കൂടുതൽ പരിഷ്‌കാരങ്ങൾ എത്തിക്കാൻ ഒരുങ്ങുകയാണ്.  ഒപ്പം 2022 മാർച്ചോടെ 1000 ഡീലർഷിപ്പിൽ ഐ ക്യുബ് ലഭ്യമാകും. ഇതിനോടൊപ്പം തന്നെ തങ്ങളുടെ ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയ മോഡൽ അടുത്തവർഷം അവസാനം വിപണിയിലെത്തും. 

© Copyright automalayalam.com, All Rights Reserved.