വീണ്ടും ആർ സി 390 യുടെ ചാര ചിത്രങ്ങൾ പുറത്ത്.

വരും മാസങ്ങളിൽ പുത്തൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കും.


ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെ ട്ടി എം ന്റെ സൂപ്പർ സ്പോർട്ട് താരമായ ആർ സി 390 യുടെ പുതിയ ചിത്രങ്ങൾ പുറത്ത്. രൂപത്തിലും ഭാവത്തിലും ഷാർപ് കുറഞ്ഞെത്തുന്ന ആർ സി യുടെ പുതിയ തലമുറക്ക് കൂടുതൽ യൂസർ ഫ്രണ്ട്‌ലി ആയാകും പുത്തൻ മോഡൽ എത്തുക. കൂടുതൽ സൗകര്യമായ റൈഡിങ് ട്രൈആംഗിൾ, കൂടുതൽ വലിയ ഇന്ധനടാങ്ക്, പുതിയ സ്പ്ളിറ്റ് ഷാസി, ട്ടി എഫ് ട്ടി ഡിസ്പ്ലേ, വലിയ വിൻഡ് സ്ക്രീൻ, വിടർന്ന ഫൈറിങ്, എൽ ഇ ഡി ഹെഡ്ലൈറ്റ്, പുതിയ ഗ്രാബ് റെയിൽ  എന്നിങ്ങനെ സൗകാര്യങ്ങളുടെ ലിസ്റ്റ് നീളുമ്പോൾ പിൻ സീറ്റ്‌ ചെറുതായി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഒപ്പം സ്പ്ളിറ്റ് സീറ്റ്‌ കൂടുതൽ തെളിഞ്ഞ് കാണാം. എൻജിൻ അതേ 43 ബി എച്ച് പി കരുത്തുപകരുന്ന 373 സിസി ലിക്വിഡ് കൂൾഡ് എൻജിന് ടോർക് 37എൻ എം ആണ്. പുത്തൻ മോഡൽ എത്തുമ്പോൾ 3 ലക്ഷത്തിന് അടുത്ത് എക്സ്ഷോറൂം വില പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.