പ്രീ ബുക്കിങ്ങിൽ വേൾഡ് റെക്കോർഡുമായി ഓല.

ഇന്ത്യയിൽ പേരും രജിസ്റ്റർ ചെയ്തു.


ഇന്ത്യൻ ഇലക്ട്രിക് വിപണിയിൽ വലിയ പദ്ധതികളുമായി ആണ് ഓല അവതരിച്ചത്. തങ്ങളുടെ ആദ്യ ഇലക്ട്രിക്  സ്കൂട്ടർ ആയ എസ് സീരീസിന് ഓലയുടെ ബുക്കിംഗ് ഈ അടുത്താണ് ഇന്ത്യയിൽ ആരംഭിച്ചത്. ആദ്യ ഒരു ദിവസം കൊണ്ട് 100,000 ബുക്കിംഗ് ആണ് ഓലക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇത് ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്രയും അധികം പ്രി - ബുക്കിംഗ് ഒരു ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നത്.  ഇന്ത്യയിലെ 2021 ലെ ആദ്യ പകുതിയിലെ ആകെ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പന 30,000 യൂണിറ്റുകൾക്ക് താഴെയാണ്. ആദ്യഘട്ടത്തിൽ  20 ലക്ഷം യൂണിറ്റുകൾ ഉല്പാദിപ്പിക്കാവുന്ന പ്ലാന്റ് ആണ് ഓല ഇന്ത്യയിൽ ഒരുക്കുന്നത്.

ഇന്ത്യയിൽ ടീസർ പുറത്ത് വിട്ടതിനു പിന്നാലെ പേര് രജിസ്റ്റർ ചെയ്തു ഓല, ഓല എസ് സീരീസ്, ഓല എസ് 1, ഓല എസ് 1 പ്രൊ എന്നിങ്ങനെയാണ് പേരുകൾ. സ്പെക് വില എന്നിവ പുറത്തുവിട്ടിട്ടില്ലെങ്കിലും. 150 കിലോ മീറ്റർ റേഞ്ചും ഒരു ലക്ഷം മുതലായിരിക്കും വില എന്നാണ് അണിയറ സംസാരം. അടുത്ത മാസത്തോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

© Copyright automalayalam.com, All Rights Reserved.