മൈലേജ് മനന്മാർക്ക് വിലക്കയ്യറ്റം.

7865 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്


ബജാജ് നിരയിലെ ഇന്ധനക്ഷമത കൂടിയ എൻട്രി ലെവൽ മോഡലുകളായ പ്ലാറ്റിന, സി റ്റി സീരിസിന്  വലിയ വിലകയ്യറ്റം. രണ്ടു മോഡലുക്കൾക്കും  100, 110 സിസി  എൻജിൻ ഇന്ത്യയിൽ ലഭ്യമാണ്. സി റ്റി 100 ന്  3,904 രൂപ വർദ്ധിപ്പിച്ചപ്പോൾ  പ്ലാറ്റിന 100 ന് 1,811 രൂപയാണ് വർദ്ധിച്ചിരിക്കുന്നത് ഇതോടെ സി റ്റി 100 ന് 45,018 രൂപയും പ്ലാറ്റിനക്ക് 52,666 രൂപയുമാണ് ഇന്ത്യയിൽ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.  

കപ്പാസിറ്റി കൂടിയ സി റ്റി 110 നും എപ്പോഴും ഫീച്ചേഴ്‌സ് കൊണ്ട് ഇന്ത്യൻ എൻട്രി ലെവൽ ബൈക്കുകളെ ഞെട്ടിപ്പിക്കുന്ന പ്ലാറ്റിന 110 നും ഞെട്ടിക്കുന്ന വിലയാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്. 7865 രൂപയുടെ വർദ്ധനയാണ് ഇരു മോഡലുകൾക്കും നൽകിയിരിക്കുന്നത്. സി റ്റി 110 ന് 57,939 രൂപ മുതൽ വില ആരംഭിക്കുമ്പോൾ പ്ലാറ്റിന 110 ന് 62,662 രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.  

പ്ലാറ്റിന 110 മോഡലിന് സിംഗിൾ ചാനൽ എ ബി എസ്, ഡിസ്ക് ബ്രേക്ക്, 5 സ്പീഡ് ഗിയർ ബോക്സ് എന്നിങ്ങനെ 110 സിസി യിൽ വലിയ പരിചയമില്ലാത്ത ഓപ്ഷനുക്കളിൽ ലഭ്യമാണ്.  

115.45  സിസി എയർ കൂൾഡ് എൻജിന് കരുത്ത് 8.6 ബി എച്ച് പി യും ടോർക് 9.81 എൻ എം ആണ്. 90 കിലോ മീറ്റർ / ഹവർ ആണ് പരമാവധി വേഗത. 74 കിലോമീറ്റർ ആണ് പരമാവധി മൈലേജ്‌.   

© Copyright automalayalam.com, All Rights Reserved.