ഹോണ്ടയുടെ 200 സിസി ബൈക്കിൻറെ ടീസർ പുറത്ത്.

എയർ കൂൾഡ് എൻജിനുമായാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഹോണ്ട ആദ്യമായാണ് 200 സിസി ബൈക്കുമായി ഇന്ത്യയിൽ എത്തുന്നത്. ആദ്യ  200 സിസി ബൈക്കിൽ USD ഫോർക്കാണ് പ്രീമിയം ഫീചേഴ്‌സിൽ ഒന്നാമത് ഒപ്പം LED ഹെഡ്‍ലൈറ്റ്, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, എയർ കൂൾഡ് എൻജിനുമായാണ്  അണിയറയിൽ ഒരുങ്ങുന്നത്. ടീസറിൽ സ്പോർട്സ് കാരക്ടർ പിന്തുടരുന്നുണ്ടെങ്കിലും സ്പോർട്ട്  കമ്യൂട്ടറായാകും ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയിൽ പിൻവാങ്ങിയ  ഹീറോയുടെ   Xtreme 200R ൻറെ എൻജിനുമായി വലിയ സാമ്യം ഉണ്ടാകാൻ  സാധ്യതയുണ്ട്. ഒപ്പം 1.4 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവന് പ്രധാന എതിരാളികൾ RTR 200 4v , NS 200 എന്നിവരാകും. എന്തായാലും കാത്തിരിക്കാം ഓഗസ്റ്റ് 27 വരെ.

2018 ലാണ് Xtreme 200R ഇന്ത്യയിലെത്തിയത്. സ്പോർട്ട് കമ്യൂട്ടർ നിരയിലെത്തിയ ഇവന് 199.6 cc എയർ കൂൾഡ് എൻജിൻ കരുത്ത് 18.1 bhp യായിരുന്നു. ഇന്ത്യയിൽ ഏറ്റവും അഫൊർഡബിളായ  200 സിസി ബൈക്കുകളിൽ ഒന്നായിരുന്നു. Xtreme 200R.

© Copyright automalayalam.com, All Rights Reserved.