പുതിയ BS 6 എൻജിനൊപ്പം BS 4 നെ വിട്ട് വലിയ വില കുറവും പ്രതീഷിക്കാം.
BMW G 310R, GS 310R എന്നീ മോഡലുകൾ ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചു. ആദ്യം അറിയിച്ചതുപോലെ തന്നെ സെപ്റ്റംബർ അവസാനം ഇന്ത്യയിൽ അവതരിപ്പിച്ച് ഒക്ടോബറോടെ BS 6 310 സീരീസ് ഇന്ത്യൻ റോഡിലെത്തും. 50,000/- രൂപ കൊടുത്ത് ബുക്ക് ചെയ്യാം. ഒപ്പം ഒരു പിടി ഹൈലൈറ്റുകളുമായാണ് BS 6 മോഡൽ എത്താൻ ഒരുങ്ങുന്നത്. രൂപത്തിൽ കൂടുതൽ ഷാർപ് ആക്കാൻ പുതിയ LED ഹെഡ്ലൈറ്റ്, കൂടുതൽ റീഫൈൻ ആയ പുതിയ BS 6 എൻജിനൊപ്പം BS 4 നെ വിട്ട് വലിയ വില കുറവും പ്രതീഷിക്കാം.
RR 310 BS 6 എൻജിനെ പോലെ കരുത്തിൽ കുറവുണ്ടാകില്ല എന്നാൽ എൻജിനിൽ പരിഷ്ക്കാരങ്ങൾ ഉണ്ടാകും. RR 310 നിൽ ഉണ്ടായ ഫീചേഴ്സുക്കളുടെ ആദി പ്രസരം ഉണ്ടാകാൻ സാധ്യതയില്ല. BS 4 മോഡൽ BMW 310 സീരിസിന് 312cc, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 33bhp യും ടോർക്ക് 28Nm വുമായിരുന്നു വില G 310R ന് 2.99 ലക്ഷവും GS 310 ന് 3.49 ലക്ഷവുമായിരുന്നു.
© Copyright automalayalam.com, All Rights Reserved.