ഹോണ്ടയുടെ 200 സിസി ബൈക്കിൻറെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു.

വിദേശ വിപണിയിലെ CB 190R ഹൃദയം ഇന്ത്യയിൽ എത്തിയാൽ വിജയിക്കാൻ സാധ്യതയില്ല

Hornet 160R ൻറെ അപ്ഡേറ്റഡ് മോഡലാണ് പുത്തൻ മോഡൽ ഇന്ത്യൻ മണ്ണിൽ ഈ മാസം 27 ന് എത്തുന്നത്. Hornet 200R എന്നാകും പേര്. രൂപം വിദേശവിപണിയിലെ CB 190R മായി വലിയ സാമ്യം ഉണ്ടാകും എന്നാണ് വാർത്തകൾ. എന്നാൽ വിദേശ വിപണിയിലെ CB 190R ഹൃദയം ഇന്ത്യയിൽ എത്തിയാൽ വിജയിക്കാൻ സാധ്യതയില്ല. ഇന്ത്യയിൽ നിർമിക്കുന്ന ഇവനെ ഇന്ത്യക്കാർക്ക് വേണ്ടിയുള്ള മാറ്റങ്ങളായി എത്തിക്കാനാകും ഹോണ്ട ശ്രമിക്കുക. ഏകദേശം 1.4 ലക്ഷത്തിനടുത്ത് വില വരുന്ന ഇവൻ ഇന്ത്യയിൽ നേരിടേണ്ടി വരുന്നത്, NS 200, RTR 200 4V  എന്നീ മോഡലുകളുമായിട്ടാകും.  

വിദേശവിപണിയിലെ  CB 190R ന് 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ 190 സിസി എയർ കൂൾഡ് PGM Fi എൻജിൻ കരുത്ത് 15.85 bhp യും ടോർക്ക് 15 nm വുമാണ്. നേക്കഡിന് പുറമേ  സാഹസിക്കനായും ഇവന് വിദേശത്ത് മറ്റൊരു മുഖം കൂടിയുണ്ട്.

© Copyright automalayalam.com, All Rights Reserved.