ഡ്യൂക്ക് 200 മാറ്റങ്ങളോടെ അമേരിക്കയിൽ.

അമേരിക്കയിലെ ഡ്യൂക്ക് നിരയിലെ അഞ്ചാമത്തെ മോഡലാണ് ഡ്യൂക്ക് 200

കുഞ്ഞൻ ബൈക്കുകൾ അമേരിക്കയിൽ ജനപ്രീതിയേറിവരുന്ന സാഹചര്യത്തിലാണ് KTM തങ്ങളുടെ ലൈറ്റ് വെയിറ്റ് റോക്കറ്റിനെ അമേരിക്കയിൽ അവതരിപ്പിക്കുന്നത്. എൻജിൻ, ഫീചേഴ്‌സ്, രൂപം എന്നിവയിൽ മാറ്റമില്ലെങ്കിലും ABS നൊപ്പം സൂപ്പർമോട്ടോ മോഡ് കൂടെ ഡ്യൂക്ക് 200 ന് KTM അമേരിക്കയിൽ നൽകിയിട്ടുണ്ട്. 3999 ഡോളർ ആണ് അമേരിക്കയിലെ വില ഇന്ത്യയിൽ ഏകദേശം 300,426 രൂപ. അമേരിക്കൻ വിപണിയിൽ  ഡ്യൂക്ക് നിരയിലെ  അഞ്ചാമത്തെ മോഡലും ഏറ്റവും ചെറിയ മോഡലുമാണ് KTM Duke 200. 1290 SUPER DUKE R, 890 DUKE R , 790 DUKE, 390 DUKE, 200 DUKE  എന്നിവരാണ് കെടിഎം ഡ്യൂക്ക്  നിരയിലെ അമേരിക്കയിലെ അംഗങ്ങൾ. RC നിരയിൽ RC 390 മാത്രമാണ് ഉള്ളത്.  

© Copyright automalayalam.com, All Rights Reserved.