ഹാർലി ഡേവിഡ്സൺ Bronx ന് മഴു വീണു.

2021 ൽ ADV മോഡൽ Pan America യാണ് ഹാർലിയുടെ കുന്തമുന

ഹാർലി ഡേവിഡ്സണിൻറെ ഭാവി മോഡലുകളിൽ നിന്ന് സ്ട്രീറ്റ് ഫൈറ്റർ മോഡൽ Bronx നെ ഒഴിവാക്കി. 2021 ൽ ADV മോഡൽ Pan America യാണ് ഹാർലിയുടെ കുന്തമുന.  ഭാവി മോഡലായി ഈ 2 മോഡലുകൾക്ക് പുറമേ ഹൈ പെർഫോമൻസ് മോഡലായ Custom മോഡൽ അണിയറയിലുണ്ട്. ADV, Custom മോഡലുകൾക്ക് 1,250cc liquid-cooled V-twin എൻജിനാണ് ജീവൻ നൽകുന്നത്. ഹാർലി ആഗോളത്തലത്തിൽ  വലിയ തകർച്ച  നേരിടുന്ന ഈ സാഹചര്യത്തിലാണ്  പുത്തൻ മോഡലുകളുടെ ഈ വെട്ടി ചുരുക്കൽ. ഇന്ത്യയിലും ഹാർലിയുടെ ഭാവി പരുങ്ങലിലാണ്.

© Copyright automalayalam.com, All Rights Reserved.