വിദേശത്തും സ്വദേശത്തും വളർച്ചയുമായി KTM.

KTM 390 സീരിസിന് കിട്ടുന്ന വലിയ ജനപ്രീതിയാണ് KTM ൻറെ ഈ വളർച്ചക്ക് പിന്നിൽ.

ജൂൺ മാസത്തെ അപേക്ഷിച്ച് 1308 യൂണിറ്റ് അധികം വിറ്റ് KTM. ജൂലൈ മാസത്തിൽ 3246 യൂണിറ്റാണ് വില്പന നടത്തിയത്. Duke 250 യുടെ മാത്രം വില്പന ഇടിഞ്ഞപ്പോൾ 125 സീരീസ് വൻ വളർച്ച നേടി. KTM 125 - 1,847 യൂണിറ്റ് വിറ്റപ്പോൾ KTM 200 സീരീസ് വിറ്റത് 937 യൂണിറ്റാണ്. 390 - 254 ഉം  250 - 208 യൂണിറ്റും വിറ്റു. ഒപ്പം വിദേശത്തും വൻ വളർച്ചയാണ് KTM നേടിക്കൊണ്ടിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് 797 യൂണിറ്റ് അധികം വിറ്റപ്പോൾ KTM ൻറെ കയറ്റുമതി 10,000 കടന്ന് 10,430 യൂണിറ്റിലേക്കെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  കയറ്റുമതിയിൽ 182.58% വളർച്ച നേടി. KTM 390 സീരിസിന് കിട്ടുന്ന വലിയ ജനപ്രീതിയാണ് KTM ൻറെ ഈ വളർച്ചക്ക് പിന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ 4828 യൂണിറ്റ് അധികം വിറ്റ് 5772 യൂണിറ്റ്  390 സീരീസ് മോഡലുകളാണ് കപ്പൽ കയറിയത്.

© Copyright automalayalam.com, All Rights Reserved.