CB 150R അടിസ്ഥാനപ്പെടുത്തി ഇലക്ട്രിക്ക് ബൈക്ക്.

നിയോ ക്ലാസിക് ശൈലിക്കൊപ്പം സസ്പെൻഷൻ, ബ്രേക്ക്, വീൽസ് തുടങ്ങിയവ CB 150R ൻറെ തന്നെയാണ്


ഇന്ത്യയിലെങ്കിലും ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള ഹോണ്ടയുടെ 150 സിസി താരം CB 150R നെ അടിസ്ഥാനപ്പെടുത്തിയാണ് ഇലക്ട്രിക്ക് ബൈക്ക് ജപ്പാനിൽ ഹോണ്ട പേറ്റൻറ് ചെയ്തിരിക്കുന്നത്. CB 150R ൻറെ അതെ നിയോ ക്ലാസിക് ശൈലിക്കൊപ്പം സസ്പെൻഷൻ, ബ്രേക്ക്, വീൽസ് തുടങ്ങിയവ CB 150R ൻറെ തന്നെയാണ് എന്നാൽ ഇലക്ട്രിക്ക് ഹൃദയത്തിനനുസരിച്ച്  ഫ്രെമിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. എൻജിൻ സ്പെക് പുറത്ത് വിട്ടിലെങ്കിലും 150 സിസി ബൈക്കിൻറെ പെർഫോമൻസ് ഇവനിൽ പ്രതീഷിക്കാം. കോറോണയെ തുടർന്ന് വലിയ സാമ്പത്തിക നഷ്ട്ടം  നേരിടുന്ന സാഹചര്യത്തിൽ ഡിസൈൻ, ഫീചേഴ്‌സ് എന്നിവ കടം എടുക്കുന്നതോടെ പണവും സമയവും ലഭിക്കാൻ കഴിയുമെന്നാണ് ഹോണ്ടയുടെ കണക്ക് കൂട്ടൽ.  

ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള CB 150R ന് PGM-FI 150cc DOHC 4 valves എൻജിനോടെയെത്തുന്ന  ഇവന് 18.28 bhp കരുത്തും ടോർക് 12.6 nm ആണ്. USD fork, 150 സെക്ഷൻ റിയർ ടയർ തുടങ്ങിയ ഫീചേഴ്‌സ്സുള്ള ഇവൻറെ ഭാരം 125 kg മാത്രമാണ്. ഇന്ത്യയിലെത്തുന്ന കാര്യത്തിൽ പുതിയ വിവരങ്ങളില്ല.

© Copyright automalayalam.com, All Rights Reserved.