ഡുക്കാറ്റിയുടെ ആദ്യ BS 6 മോഡൽ എത്തുന്നു.

Panigale 959 ന് പകരക്കാരനായാണ് Panigale V2 ഇന്ത്യയിലെത്തുന്നത്

ഡുക്കാറ്റി ഇന്ത്യയുടെ ആദ്യ BS 6 ബൈക്കായി Panigale V2 ഇന്ത്യയിലേക്ക്,  ഓഗസ്റ്റ് 26 ന് വിപണിയിലെത്തുന്ന Panigale 959 ന് പകരക്കാരനായാണ് Panigale V2 ഇന്ത്യയിലെത്തുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ എത്തിയെങ്കിലും കോറോണയുടെ പിടിവിട്ട് ഇപ്പോഴാണ് ഡുക്കാറ്റി Panigale V2 വിനെ ഇന്ത്യയിലെത്തിക്കുന്നത്. Panigale V4 ൻറെ അതേ ഡിസൈൻ പിന്തുടരുന്ന ഇവൻറെ ഹൃദയം 955cc, L-twin എൻജിൻറെ കരുത്ത് 155 bhp യും ടോർക്ക് 104 nm ആണ്.   Panigale 959 നെക്കളും 5 bhp കരുത്തും 2 nm ടോർക്‌ കൂടുതലുണ്ട് V2 വിന്. 15.30 ലക്ഷമായിരുന്നു 959  ൻറെ വില. ഏകദേശം 17 ലക്ഷത്തിനടുത്ത് V2  വിനും വില പ്രതീഷിക്കാം. ഇന്റർനാഷണൽ വിപണിയിൽ ചുവപ്പ് നിറത്തിന് പുറമേ വെളുപ്പ് നിറത്തിലും ലഭ്യമാണ്.

© Copyright automalayalam.com, All Rights Reserved.