ഇന്ത്യ തിളങ്ങി കേരളം മങ്ങി.

2020 ജൂലൈയിൽ ഇരുചക്ര വില്പനയിൽ 12 മത്തെ സംസ്ഥാനം.

2020 ജൂൺ മാസത്തിൽ 37,079 യൂണിറ്റ് വിറ്റപ്പോൾ ജൂലൈ മാസത്തിൽ 30,788 യൂണിറ്റിലേക്ക് ചുരുങ്ങി കേരളം. ആദ്യ സ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഈ മാസവും നിലയുറച്ചപ്പോൾ വലിയ തോതിൽ പിന്നോട്ട് പോയ മഹാരാഷ്ട്ര വില്പന തിരിച്ചു പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ ഇരുചക്ര വിപണിയിൽ വളർച്ചയുടെ പാതയിലേക്ക് മാറിയിട്ടുണ്ട്. ജൂണിൽ 790,118 യൂണിറ്റ് വിറ്റപ്പോൾ ജൂലൈ ആയപ്പോൾ 84,520 യൂണിറ്റുകൾ അധികം വിറ്റ് ജൂലൈയിൽ വില്പന 874,638 യൂണിറ്റില്ലേക്കെത്തി.

© Copyright automalayalam.com, All Rights Reserved.