ഇന്ത്യൻ Wrangler അവതരിപ്പിച്ചു.

2020 എഡിഷൻ മഹീന്ദ്ര താർ അവതരിപ്പിച്ചു.

10 വർഷത്തിന് ശേഷമാണ് ഥാർ മാറ്റങ്ങളുമായി രണ്ടാം തലമുറ എത്തുന്നത്. അടിസ്ഥാന രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ലെങ്കിലും ഗ്രിലിനൊപ്പം cowl കൊടുത്താണ് Jeep Wrangler മായി വലിയ സാമ്യം തോന്നുന്നതിൽ പ്രധാന കാരണം. ഒപ്പം പുതിയ ഷാസി, സസ്പെൻഷൻ മാറ്റിയതോടെ മികച്ച ഓഫ് റോഡ് കഴിവുകൾക്കൊപ്പം മികച്ച യാത്ര സുഖവും തരുന്ന തരത്തിലാണ് സെറ്റപ്പ് ചെയ്തിരിക്കുന്നത്. പുതിയ ഇന്റീരിയറിൽ 7.0-inch touchscreen ആണ്. ഹാർഡ് സോഫ്റ്റ് ട്ടോപ്പിൽ ലഭിക്കുന്ന ഇവന് 4, 6 സീറ്റിങ് ഓപ്ഷനുമായാണ് എത്തുന്നത്.

226 mm ഗ്രൗണ്ട് ക്ലീറൻസ്സുമായി എത്തുന്ന ഇവന് 650 mm ആഴമുള്ള വെള്ളത്തിൽ വരെ സുഗമമായി സഞ്ചരിക്കാം. ഒപ്പം ഇത്തിരി വലിയ സാഹസികന് ഒരുപിടി സുരക്ഷാസംവിധാനങ്ങളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട് ഡ്യൂവൽ എയർബാഗ്, ABS വിത്ത് EBD, ഹിൽ സ്റ്റാർട്ട് & descent assist, ESP വിത് roll-over mitigation, 3 പോയിൻറ് സീറ്റ് ബെൽറ്റ്‌സ് എന്നിങ്ങനെ നീളുന്നു അവ.

 

© Copyright automalayalam.com, All Rights Reserved.