ബെനെല്ലിയുടെ വലിയ സിംഹം ചൈനയിൽ.

ബെനെല്ലി Leoncino 800 ചൈനയിൽ അവതരിപ്പിച്ചു

ചൈനയിൽ തങ്ങളുടെ ഏറ്റവും കരുത്തുറ്റ സിംഹത്തെ ആഴിയിച്ച് വിട്ട് ബെനെല്ലി. തങ്ങളുടെ Leoncino നിരയിലെ ഏറ്റവും വലിയ മോഡലായ Leoncino 800 നെ അവതരിപ്പിച്ചു. ലിയോൺസിനോ കുടുംബത്തിലെ എല്ലാ ഗുണകങ്ങളും ഒതിണങ്ങിയാണ് വലിയവൻ  Leoncino 800 എത്തിയിരിക്കുന്നത്. സ്ക്രമ്ബ്ലെർ രൂപം, മട്ഗാർഡിൽ Leoncino ട്രേഡ്മാർക്കായ സിംഹക്കുട്ടി ഓവൽ ഷൈപ്പുള്ള LED ഹെഡ്‍ലൈറ്റ്, സിംഗിൾ പീസ് സീറ്റ്.

എന്നിവക്കൊപ്പം ട്യൂബുലാർ ട്രസ് ഫ്രെമിൽ നിർമ്മിക്കുന്ന ഇവൻറെ ഹൃദയം In-line 2 -cylinder 4-stroke 754cc ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 75 bhp യും ടോർക്‌ 67 nm വുമാണ്. മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ സിംഗിൾ ഡിസ്കോഡ് കൂടിയെത്തുന്ന ഇവൻറെ മുന്നിലെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത് USD ഫോർക്ക്കും പിന്നിൽ മോണോസ്സ്‌പെൻഷനുമാണ്. 213 kg ഭാരം വരുന്ന ഇവൻറെ ഗ്രൗണ്ട് ക്ലിയർൻസ് 165 mm ആണ്, സീറ്റ് ഹൈറ്റ് 800 mm ഉം. alloy, wire-spoke വീൽ എന്നീങ്ങനെ 2 വാരിയന്റിലാണ് ചൈനയിൽ Leoncino 800 ലഭ്യമാകുന്നത്. 

© Copyright automalayalam.com, All Rights Reserved.