ഹോണ്ട നിരയിലും വിലക്കയറ്റം.

യൂണികോൺ, ഷൈൻ SP എന്നീ മോഡലുകൾക്കാണ് വിലക്കയറിയിരിക്കുന്നത്

ഇരുചക്ര വാഹനവിപണിയിൽ മിക്യ നിർമാതാക്കളും വിലകൂട്ടുന്ന നിരയിൽ അവസാനം ഹോണ്ടയും. തങ്ങളുടെ ബൈക്കുകളിലെ ബെസ്റ്റ് സെല്ലെർ മോഡലുക്കളായ യൂണികോൺ, ഷൈൻ SP എന്നീ മോഡലുകൾക്കാണ് വിലക്കയറിയിരിക്കുന്നത് ഇരുവർക്കും 992 രൂപയോളം വർദ്ധിച്ചിട്ടുണ്ട്. ഷൈൻ SP ക്ക് നവംബറിൽ എത്തിയ ശേഷം രണ്ടാം തവണയാണ് ഇന്ത്യയിൽ വിലയുയരുന്നത്.

BS 6 മോഡലിൽ 150 ൽ നിന്ന് 160 ലേക്ക് എത്തിയ  യൂണിക്കോണിൻറെ പുതിയ ഹൃദയം 162.7 cc SI എൻജിൻ കരുത്ത് 12.9 bhp യാണ് ടോർക്ക് 14 nm. ഇപ്പോൾ യൂണികോണിന്  99,152/- രൂപയാണ് കൊച്ചിയിലെ എസ്‌ഷോറൂം വില. ഷൈൻ നിരയിലെ പ്രീമിയം മോഡലായ Shine SP ക്ക് DRUM വാരിയന്റിന് Rs.77867 രൂപയും DISC ന് Rs.82067 രൂപയുമാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.