ഓൺലൈൻ ഷോറൂമുമായി യമഹ.

യമഹയുടെ വെർച്ചുവൽ സ്റ്റോർ ഇന്ത്യയിൽ അവതരിപ്പിച്ചു.

കോറോണ ബാധയെ തുടർന്ന് ഷോറൂമുകളിലേക്ക് ആളുകളുടെ വരവ് കുറയുന്നത് മുന്നിൽ കണ്ടാണ്  യമഹ പുതിയ തന്ത്രവുമായി ഇന്ത്യയിൽ എത്തുന്നത്, വെർച്ചുവൽ സ്റ്റോർ. തങ്ങളുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ കയറി വെർച്ചുവൽ സ്റ്റോർ എന്ന പുത്തൻ ഷോറൂം അനുഭവം ആസ്വദിക്കാം. വെർച്ചുവൽ സ്റ്റോറിൻറെ  പ്രധാന ഉദ്ദേശങ്ങൾ ഇവയൊക്കയാണ്  ബൈക്കിൻറെ സ്പെക്, 360 ഡിഗ്രി വ്യൂ, എന്നിവ നോക്കി 5,000 രൂപ കൊടുത്ത് ബുക്ക് ചെയ്യാം.

 ബുക്ക് ചെയ്താൽ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വഴി ഷോറൂം ബന്ധപ്പെടുകയും ഡോക്യൂമെൻറെഷൻ നടപടിക്കൾ ഓൺലൈനായി നടത്താം. നടപടികൾ പൂർത്തിയായാൽ കൊറോണ പ്രോട്ടോകോൾ അനുസരിച്ച്  സമ്പർക്കമില്ലാത്ത രീതിയിൽ  തന്നെ സാനിറ്റൈസ് ചെയ്തതിന് ശേഷം യമഹയുടെ ബൈക്ക് നിങ്ങളുടെ കൈകളിൽ എത്തും.

ഇപ്പോൾ YZF R15 V3.0, MT 15,  FZS FI V3.0,  FZ FI V3.0 എന്നീ BS 6 മോഡലുകളാണ്  വെർച്ചുവൽ സ്റ്റോറിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ചെന്നൈയിൽ പ്രവർത്തനമാരംഭിക്കുന്ന യമഹയുടെ വെർച്ചുവൽ സ്റ്റോർ ഉടൻ തന്നെ ഇന്ത്യയിലെ 300 ഓളം ഷോറൂമുകളിൽ പ്രവർത്തന സജാമാകും എന്ന് യമഹ അറിയിച്ചിട്ടുണ്ട്.

© Copyright automalayalam.com, All Rights Reserved.