100 കടക്കാതെ പ്രീമിയം ബൈക്ക് നിർമാതാക്കൾ.

ജൂലൈ മാസത്തെ വില്പനയിൽ പ്രീമിയം ബൈക്ക് നിർമാതാക്കളിൽ 100 യൂണിറ്റ് കടന്നത് ഹാർലി മാത്രം.

ജൂലൈ മാസത്തെ വില്പനയിൽ പ്രീമിയം ബൈക്ക് നിർമാതാക്കളിൽ 100 യൂണിറ്റ് കടന്നത് ഹാർലി മാത്രം. 103 യൂണിറ്റ് മാത്രമാണ് ഹാർലിക്ക് ഇന്ത്യയിൽ വില്പന നടത്തിയത്.കഴിഞ്ഞ വർഷം അത് 199 യൂണിറ്റ് ആയിരുന്നു. ഇന്ത്യയിലെ പ്രീമിയം നിരയിലെ ഒന്നാമനായ കാവസാക്കി വിറ്റത് 43 യൂണിറ്റ് മാത്രം കഴിഞ്ഞ വർഷം അത് 233 യൂണിറ്റായിരുന്നു. BMW 176 ൽ നിന്നും 15 ലേക്ക് മുക്ക് കുത്തിയപ്പോൾ ബ്രിട്ടീഷ് ബ്രാൻഡ് ട്രിയംഫ് വിറ്റത് 39 യൂണിറ്റാണ് ഈ വർഷം ജൂലൈയിൽ വിറ്റത്. BS 6 ൽ ഒറ്റ മോഡൽ പോലും അവതരിപ്പിക്കാത്ത ഡുക്കാറ്റിക്ക്  ഒറ്റ യൂണിറ്റ് പോലും ഇന്ത്യയിൽ വിറ്റിട്ടില്ല.

കാവസാക്കി, BMW എന്നിവരുടെ അഫൊർഡബിൾ മോഡലായ  Ninja 300, BMW 310 സീരീസ് BS 6 ൽ എത്താത്തതാണ് ഇവരുടെ വിപണി വിഹിതം കുറയാനുള്ള പ്രധാന കാരണം. 

© Copyright automalayalam.com, All Rights Reserved.