Triumph Street Triple R ഇന്ത്യയിൽ അവതരിപ്പിച്ചു.

Triumph Street Triple R വില താഴ്ത്തിയാണ് മത്‌സരത്തെ നേരിടുന്നത്.


സ്ട്രീറ്റ് ട്രിപ്പിൾ നിരയിലെ സ്റ്റാൻഡേർഡ് മോഡലായിരുന്ന Street Triple S ൻറെ പകരക്കാരൻ ആയിട്ടാണ്  Street Triple R വിപണിയിൽ എത്തിയിരിക്കുന്നത്. ടോപ് മോഡലായ Street Triple RS ൽ നിന്നും രൂപത്തിലും ചെറിയ കടം എടുക്കലും നടത്തിയിട്ടുണ്ട് Triple R .  

എൻജിൻ Triple S നെക്കളും 5 hp കരുത്തും ടോർക്ക് 6 Nm കൂടുതലുണ്ട് Triple R ന്. ഇതോടെ 765cc, in-line 3 സിലിണ്ടർ എൻജിൻ കരുത്ത് 118 hp യും ടോർക് 79 Nm ആയി. 6 സ്പീഡ് ട്രാൻസ്മിഷനും ഒപ്പം അപ്പ്- ഡൗൺ ഷിഫ്റ്റ് ചെയ്യാവുന്ന  ക്വിക്‌ഷിഫ്റ്റർ, റൈഡ് ബൈ വൈർ എന്നിവ നൽകിയിരിക്കുന്നു. ടയർ Pirelli യിൽ നിന്നെടുത്തപ്പോൾ  ബ്രേക്ക് ക്യാലിപ്പർ brembo യുടെതാണ്. ഫുള്ളി അഡ്ജസ്റ്റ് ചെയ്യാവുന്ന Showa യുടെ സസ്പെൻഷനും നൽകി. കൂടുതൽ സുരക്ഷക്കായി 3 റൈഡിങ് മോഡുക്കളും ട്രാക്ഷൻ കണ്ട്രോളിനൊപ്പം ABS കൂട്ടിനുണ്ട്. എന്നാൽ TFT ഡിസ്പ്ലേക്ക് പകരം  അനലോഗ് ട്ടാക്കോമീറ്റർ മീറ്ററിനൊപ്പം LCD ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്.

BS 6 ൽ എല്ലാ മോഡലുകളും വില ഉയർത്തുകയാണെങ്കിൽ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് Triumph Street Triple R വില താഴ്ത്തിയാണ് മത്‌സരത്തെ നേരിടുന്നത്.Triple R  ഇന്ത്യയിൽ എത്തുന്നത് Triple S നെക്കളും 35,000 രൂപ കുറച്ചാണ് ഇതോടെ Triple R ൻറെ ഇന്ത്യയിലെ വില 8.84 ലക്ഷമായി. ഇന്ത്യയിൽ ഇപ്പോൾ BS 6 ൽ BMW F 900R (9.9 ലക്ഷം ) ഉം  കാവസാക്കി Z 900 (7.99 ലക്ഷം) മാണ് പ്രധാന എതിരാളികൾ.

© Copyright automalayalam.com, All Rights Reserved.