ഒരു Diavel ഇൻസ്പിരേഷൻ കൂടി.

ചൈനീസ് കമ്പനിയായ Motrac ഇത്തവണ കോപ്പി അടിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ മോഡലുകളുടെ ഡിസൈൻ കോപ്പിയടിക്കാൻ മിടുക്കന്മാരായ ചൈനീസ് ബ്രാൻഡുകളിൽ നിന്ന് പുതിയൊരു മോഡൽ കൂടി. ഡിസൈനിൽ വാഹനലോകത്തെ ഞെട്ടിപ്പിക്കുന്ന ഡുക്കാറ്റിയുടെ സ്പോർട്സ് ക്രൂയ്സർ മോഡലായ Diavel നെയാണ് ചൈനീസ് കമ്പനിയായ Motrac ഇത്തവണ കോപ്പി അടിച്ചിരിക്കുന്നത്. ഡുക്കാറ്റിയുടെ Diavel മായി രൂപത്തിൽ വലിയ പ്രചോദനം ഉൾക്കൊണ്ട്  എത്തുന്ന Motrac Magic Dragon 900 എന്ന മോഡലിന് 65 bhp കരുത്തുള്ള  900 സിസി V-twin  എൻജിനാണ്  ടോർക്‌ 75 Nm. വലിയ ടയർ, മുന്നിൽ USD ഫോർക്ക്, ഇരട്ട ഡിസ്ക് ബ്രേക്ക്, ഇന്ധനടാങ്ക്, എയർ ഇൻടെക്ക്സ്, റേഡിയേറ്റർ കൗൾ,  ഇൻഡിക്കേറ്റർ, ബെല്ലി പാൻ  എന്നിവ Diavel നെ അനുസ്മരിപ്പിക്കുമെങ്കിലും ഒരുപിടി മാറ്റങ്ങളും  Magic Dragon 900 നിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സിംഗിൾ സൈഡഡ് സ്വിങ് ആം ന് പകരം ഡബിൾ സൈഡ് സ്വിങ്ആം, ട്വിൻ റിയർ ഷോക്‌സ്, സൈഡ് മൗണ്ടഡ് റിഫ്ലക്ടർസ്, സ്വിങ് ആം മൗണ്ടഡ് ലൈസൻസ് പ്ലേറ്റ്  എന്നീ മാറ്റങ്ങളുമായാണ് ഇവൻ ചൈനീസ് വിപണിയിൽ എത്തുക ഈ മാറ്റങ്ങൾ യൂറോപ്യൻ വിപണിയിൽ എത്തുമ്പോൾ സഹായകമാകുമെന്നാണ് Motrac ൻറെ വിലയിരുത്തൽ.

ആദ്യമായല്ല ഡുക്കാറ്റി Diavel നെ പ്രജോദനം ഉൾകൊണ്ട് ബൈക്കുകൾ എത്തുന്നത്. ബജാജ് Dominar, Benelli 502C എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം.

© Copyright automalayalam.com, All Rights Reserved.