ജാവ നേപ്പാളിലേക്ക്.

നേപ്പാളിൽ മാത്രമല്ല യൂറോപ്യൻ വിപണിയിലേക്കും ജാവ മോഡലുകൾ കയറ്റുമതി ചെയ്യാൻ നേരത്തെ ജാവക്ക് പദ്ധതിയിലുണ്ട്.

ജാവ നേപ്പാളിൽ പ്രവർത്തനം ആരംഭിക്കുന്നതിൻറെ ഭാഗമായി തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ  ഡീലർമാരെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിൽ വിപണിയിലുള്ള Jawa യുടെ അതെ BS6 മോഡലുക്കളായ ക്ലാസിക് ജാവ, ജാവ 42 എന്നീ മോഡലുകൾ നേപ്പാളിൽ എത്തുമ്പോൾ  ജാവ Perak ഉടൻ അവതരിപ്പിക്കില്ല. ഈ വർഷം നേപ്പാളിൽ ഡെലിവറി ആരംഭിക്കാനാണ് ജാവ ലക്ഷ്യമിടുന്നത്. നേപ്പാളിൽ മാത്രമല്ല യൂറോപ്യൻ വിപണിയിലേക്കും ജാവ മോഡലുകൾ കയറ്റുമതി ചെയ്യാൻ നേരത്തെ ജാവക്ക് പദ്ധതിയിലുണ്ട്.  

4 STROKE, LIQUID-COOLED, DOHC BSVI 293 CC എൻജിൻ കരുത്ത് 26.51 PS ഉം ടോർക്‌ 27.05 NM വുമുള്ള എൻജിൻ തന്നെയായിരിക്കും നേപ്പാളിലും എത്തുക. ഇന്ത്യയിൽ ക്ലാസിക് ജാവക്ക് 1,80,817/- മുതലും ജാവ 42 ന്  1,67,852/- രൂപ മുതലാണ് കൊച്ചിയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.