ഹാർലി ഡേവിഡ്സൺ ഇന്ത്യൻ പ്ലാന്റ് അടച്ചുപൂട്ടുന്നു

ലാഭകരമല്ലാത്ത രാജ്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഹാർലി ഡേവിഡ്സണിൻറെ പുതിയ പദ്ധതി.

ലാഭകരമല്ലാത്ത രാജ്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഹാർലി ഡേവിഡ്സണിൻറെ പുതിയ പദ്ധതി. ഈ പദ്ധതി പ്രകാരമാണ് ഹാർലി ഡേവിഡ്സൺ പ്ളാൻറ് ഇന്ത്യയിൽ അടക്കുന്നത്. ഇന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ വലിയ വിഭാഗം ജോലിക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ ഹാർലി ഡേവിഡ്സൺ MD യെ സിംഗപ്പൂരിലേക്ക് സ്ഥലമാറ്റവും ഈ പദ്ധതിയുടെ ഭാഗമാണ് ഒപ്പം ഇതോടെ ഇന്ത്യയിലെ വലിയ തോതിൽ വർക്‌ഫോഴ്‌സ്‌ കുറക്കുകയും ചെയ്തു. ഇന്ത്യയിൽ മാത്രമല്ല ജന്മനാടായ അമേരിക്കയിലും ഹാർലി ഡേവിഡ്സണിൻറെ സ്ഥിതി ഗുരുതരമാണ്. കോവിഡ് താണ്ഡവമാടുന്ന അമേരിക്കയിൽ 2020 ൻറെ രണ്ടാം പാദത്തിൽ 690 കോടി രൂപയുടെ യുടെ നഷ്‌ട്ടമാണ് കമ്പനി നേരിട്ടത്. എന്നാൽ അമേരിക്കയിൽ പിടിച്ചുനിൽക്കാൻ തന്നെയാണ് കമ്പനിയുടെ തീരുമാനം ഒപ്പം ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രികരിക്കുകയും ചെയ്യും.

© Copyright automalayalam.com, All Rights Reserved.