പുതിയ നാഴികകല്ലുമായി ഷൈൻ.

ഹോണ്ടയുടെ ഇന്ത്യയുടെ ബൈക്കുകളിൽ ബെസ്റ്റ് സെല്ലറാണ് ഷൈൻ.

ഹോണ്ടയുടെ 125 സിസി മോട്ടോർ ബൈക്ക് ഷൈനിന്  വില്പനയിൽ പുതിയ നാഴികകല്ല്. 2006 ൽ ഹോണ്ട നിരയിൽ എത്തിയ ഷൈൻ ഇന്ത്യയിൽ മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ 2  വർഷം കൊണ്ട് ഷൈൻ 10 ലക്ഷം യൂണിറ്റുകൾ വില്പന നടത്തി. 2013 ആയപ്പോൾ 30 ലക്ഷത്തിലെത്തി. അടുത്ത 4 വർഷം കൊണ്ട് അത് 70 ലക്ഷത്തിലുമെത്തി ഇപ്പോഴിതാ 2021 ആയപ്പോൾ 90 ലക്ഷം യൂണിറ്റുക്കളിൽ എത്തി നിൽക്കുന്നു.  

ഈ വലിയ വില്പനക്ക് പിന്നിൽ ഹീറോയുടെ അദൃശ്യ സാന്നിദ്യം ഉണ്ടെന്നുള്ളതാണ് സത്യം. ഹീറോയുടെ 125 സിസി മോഡലായിരുന്ന ഗ്ലാമർ ആയിരുന്നു വില്പനയിൽ മുമ്പൻ എന്നാൽ പുതിയ ഡിസൈൻ പരിഷ്കരിക്കുന്നതോടെ ഹീറോയുടെ കരിസ്‌മക്ക് ഉണ്ടായ ഗതി തന്നെ ഗ്ലാമറിനും വന്നു. അതോടെ വില്പനയിൽ വളരെ പിന്നിൽ പോയ ഗ്ലാമറിൻറെ വില്പന വലിയ തോതിൽ ഷൈനിലക്കെത്തി. 

© Copyright automalayalam.com, All Rights Reserved.