മാറ്റങ്ങളുമായി പൾസർ 220

2021 എഡിഷൻ അവതരിപ്പിച്ചു.

2007 ൽ എത്തിയ പൾസർ നിരയിലെ കൊമ്പന് 14 വർഷങ്ങൾക്കിപ്പുറം പ്രതാപം ഒട്ടും നഷ്ട്ടപ്പെടാതെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അഫൊർഡബിൾ വിലയും താരതമ്യേന  മികച്ച പെർഫോമൻസുമാണ് ഓരോ വർഷവും ഈ കൊമ്പൻറെ തലയെടുപ്പ് കൂട്ടുന്നത്.  

2007 ൽ എത്തിയ മോഡലിനെ വിട്ട് വലിയ മാറ്റങ്ങൾ ഒന്നും 2021 ലും വന്നിട്ടില്ല എന്നാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇപ്രാവശ്യം പുതിയ ഗ്രാഫിക്സിന് പുറമേ മീറ്റർ കൺസോളിൽ പുതിയ ഫീച്ചേഴ്സ് ബജാജ് പൾസർ 220 ക്ക് നൽകിയിട്ടുണ്ട്. 2021 എഡിഷന്  മീറ്ററിൽ  ഡിസൈനിൽ പഴയ ഡിജിറ്റൽ അനലോഗ് മീറ്റർ ആണെങ്കിലും ലേഔട്ട് മാറിയിട്ടുണ്ട്. ഡിജിറ്റൽ മീറ്റർ കൺസോളിലെ  പുതിയ കുട്ടിച്ചേർക്കലുകൾ ഇതൊക്കെയാണ് fuel efficiency, real-time mileage, distance-to-empty എന്നിവ ഉൾപെടുത്തിയപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എത്താൻ ഇനിയും വൈകും.  

ഹൃദയം പഴയ കരുത്തൻ തന്നെ 220cc DTS-Fi സിംഗിൾ സിലിണ്ടർ ഓയിൽ കോൾഡ് എൻജിൻ കരുത്ത് 8500rpm ൽ  20.4bhp  യും ടോർക് 7000rpm ൽ  18.55Nm വുമാണ്. വിലയിൽ 2000 രൂപ വർദ്ധിക്ക് 1.25 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ഡൽഹിയിലെ സ്‌ഷോറൂം വില.  

© Copyright automalayalam.com, All Rights Reserved.