റഡാർ ടെക്നോളജിയുമായി KTM.

റഡാറിനൊപ്പം മാറ്റങ്ങളുമായാണ് Super Adventure എത്തുന്നത്.

KTM സാഹസിക്കാരിൽ ഫ്ലാഗ്ഷിപ് മോഡലായ 1290 Super Adventure ന് യൂറോ 5 ൽ റഡാർ ടെക്നോളജിയുമായി ജനുവരി 26 ന് അവതരിപ്പിക്കും. റഡാർ ടെക്നോളോജിക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, വലിയ TFT ഡിസ്പ്ലേ, പുതിയ മലിനിക്കരണ ചട്ടങ്ങൾ പാലിക്കാനായി പുതിയ ഇസ്‌ഹാക്സ്റ്റ്, പരിഷ്‌ക്കരിച്ച പുതിയ  ഷാസി  എന്നിവയാണ് പ്രധാന മാറ്റങ്ങൾ.

ഹൃദയം യൂറോ 5 ആയെങ്കിലും 1301 സിസി ട്വിൻ സിലിണ്ടർ എൻജിന് കരുത്ത് 160 hp തന്നെയാണ് എന്നാൽ ടോർക്കിൽ 2 nm കുറഞ്ഞ് 138 nm ആയിട്ടുണ്ട്.

1290 Super Adventure മോഡലിന് ഓഫ്‌റോഡർ ആയ R വാരിയണ്ടും ടൂറിംഗ് മോഡലായ S വാരിയന്റും നിലവിലുണ്ട്. S വാരിയന്റിനാകും റഡാർ ടെക്നോളജി അവതരിപ്പിക്കുക. റഡാർ ടെക്നോളജി ജനകിയമാക്കാൻ വേണ്ടി ഡ്യൂക്ക് 390 യിലും KTM  പേറ്റന്റ് ചെയ്തിട്ടുണ്ട്. 

© Copyright automalayalam.com, All Rights Reserved.