Kabira മൊബിലിറ്റിയുടെ സ്പോർട്സ് ബൈക്ക് അടുത്ത മാസം.

സ്പോർട്സ്, നേക്കഡ് സ്പോർട്സ് പെർഫോമൻസ് ഇലക്ട്രിക്ക് ബൈക്കുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.


ഗോവ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ഇരു ചക്രവാഹന നിർമാതാക്കളായ Kabira മൊബിലിറ്റിയുടെ പെർഫോമൻസ് ഇലക്ട്രിക്ക് ബൈക്ക് അടുത്തമാസം ഇന്ത്യയിൽ അവതരിപ്പിക്കും. KM 3000 എന്ന സ്പോർട്സ്  ഇലക്ട്രിക്ക് ബൈക്കും, KM 4000 എന്ന നേക്കഡ് സ്പോർട്സ് ബൈക്കുമാണ് അടുത്ത മാസം ഇന്ത്യൻ വിപണിക്കായി  Kabira എത്തിക്കുന്നത്. പ്രമുഖ ജാപ്പനീസ് ഇരുചക്ര ബൈക്കുനിർമാതാക്കളായ യമഹ, കാവസാക്കി എന്നീ കമ്പനികളുടെ മോഡലുകളുടെ ഡിസൈനുമായി സാദൃശ്യമുള്ള പ്രീമിയം മോഡലുകൾക്ക് താരതമ്യേന പ്രീമിയം ഫീച്ചേഴ്സും Kabira നൽകുന്നുണ്ട്,  ഫയർ പ്രൂഫ് ബാറ്ററി, പാർക്ക് അസ്സിസ്റ്റൻസ്, മൊബൈൽ കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിങ്  എന്നീ ഫീചേഴ്‌സുമായി എത്തുന്ന ഇവന് 120 കിലോമീറ്റർ പരമാവധി വേഗവും 150 km റേഞ്ച് മാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒപ്പം റോഡ് സൈഡ് അസ്സിസ്റ്റൻസും Kabira ഉപഭോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്.  

അഫൊർഡബിളും സുസ്ഥിരതയുള്ള ഇലക്ട്രിക്ക് ഇരുചക്രങ്ങൾ ആയിരിക്കും Kabira യുടേതായി ഇന്ത്യൻ വിപണിയിൽ എത്തുക. ഇതിനോടകം തന്നെ 6 ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ വില്പന നടത്തുന്നുണ്ട്. 

© Copyright automalayalam.com, All Rights Reserved.