കരുത്തൻ ട്രിയംഫ് ട്രിപ്പിൾ ഈ മാസം.

പുതിയ ഹൃദയത്തിനൊപ്പം രൂപത്തിലും മാറ്റം ഉണ്ടാകും.

ബ്രിട്ടീഷ് പ്രീമിയം ഇരുചക്രവാഹനനിർമ്മാതാക്കളായ ട്രിയംഫ് തങ്ങളുടെ ഏറ്റവും കരുത്തുകുടിയ നേക്കഡ് സ്ട്രീറ്റിനെ ജനുവരി 26 ന് ഗ്ലോബൽ ലൗഞ്ചിനായി ഒരുക്കുന്നു. രൂപത്തിൽ മാറ്റം ഉണ്ടാകുമെങ്കിലും " angry-eye "  ഹെഡ്‍ലൈറ്റ് തുടരും. 1050 സിസി എൻജിനാകും പുത്തൻ മോഡലിൽ ഉണ്ടാകുക. ഒപ്പം മുൻ മഡ്ഗാർഡ് കാർബൺ ഫൈബർ ആകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ടോപ് ഏൻഡ് നേക്കഡ് ബൈക്കുകളായ Z H2, ഡുക്കാറ്റി സ്ട്രീറ്റ് ഫൈറ്റർ V4 എന്നിവരായിരിക്കും പ്രധാന എതിരാളികൾ. ഈ വർഷം അവസാനം ഇവൻ ഇന്ത്യൻ വിപണിയിലെത്തും.

ഇന്ത്യയിൽ സ്ട്രീറ്റ് ട്രിപ്പിൾ RS, R എന്നീ മോഡലുകൾ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. ഏറ്റവും കുഞ്ഞനായ Triple R ന് 8.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. റോഡ്സ്റ്റർ നിരയിലേക്ക് തന്നെയാണ് ട്രിയംഫിൻറെ അഫൊർടബിൾ മോഡൽ Trident ഉം എത്തുന്നത്.  

© Copyright automalayalam.com, All Rights Reserved.