ഏറ്റവും വില കുറവുള്ള കാവാസാക്കിയുടെ ക്ലാസിക് ബൈക്ക്

കാവാസാക്കിയുടെ W സീരിസിലെ ഏറ്റവും വില കുറവുള്ള മോഡലായ W 175

കാവാസാക്കി ഇന്ത്യയിലെ ഏക ക്ലാസിക് ബൈക്കായ W800 ൻറെ #bs6_price_reduce ഏറ്റവും ചെറിയ മോഡൽ. ഇൻഡോനേഷ്യയിൽ 175, 250, 800 എന്നിങ്ങനെ 3 എൻജിനുക്കളിൽ W സീരീസ് അവിടെ ലഭ്യമാണ്. ക്ലാസിക് മോഡലായ W175, W175TR എന്ന സാഹസിക്കനും, W175 Cafe എന്നിങ്ങനെ 3 സ്വഭാവക്കാർ അവിടെയുണ്ട്. രൂപത്തിൽ ഉള്ള ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ കാര്യമായ മാറ്റങ്ങൾ മൂവരും തമ്മിലില്ല. ഹൃദയം 13 ps കരുത്തുള്ള 177cc, SOHC, സിംഗിൾ സിലിണ്ടർ air-cooled കാർബുറേറ്റർ എൻജിനാണ്, ടോർക്ക് 13.2nm. കരുത്ത് റോഡിലെത്തിക്കുന്നത് 5 സ്പീഡ് ട്രാൻസ്മിഷനാണ്, മുന്നിൽ 80/100-17 ഉം പിന്നിൽ 100/90-17 ടയറുക്കളെ പിടിച്ചുനിർത്താനായി മുന്നിൽ ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് 165 mm ഗ്രൗണ്ട് ക്ലീറ്റൻസുള്ള ഇവൻറെ ആകെ ഭാരം 126kg മാത്രമാണ്. വില 29.900.000 ഇന്തോനേഷ്യൻ റൂപിയ ആണ് ഏകദേശം 153,650 രൂപ. ഇന്തോനേഷ്യയിൽ ആധുനികനായ XSR 155 ആണ് പ്രധാന എതിരാളിക്കളിൽ ഒന്ന്.

© Copyright automalayalam.com, All Rights Reserved.