കരുത്ത് കാണിച്ച് BMW വിൻറെ കുഞ്ഞന്മാർ.

2020 ൽ മികച്ച തിരിച്ചു വരവാണ് പുത്തൻ മോഡൽ കാഴ്ചവച്ചത്.

BMW Motorrad ഇന്ത്യക്ക് 2020 ൽ 6.7 % വളർച്ച. കോറോണയും ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ 310 സീരീസും ഇന്ത്യയിൽ എത്താൻ വൈകിയെങ്കിലും 310 എത്തിയപ്പോൾ വമ്പൻ തിരിച്ചുവരവാണ് BMW ഇന്ത്യയിൽ നടത്തിയത്.BS 6 ൽ എല്ലാവരും വില കൂട്ടിയപ്പോൾ  BMW വില കുറച്ചു. അങ്ങനെ  BS 6 മോഡൽ ഇന്ത്യയിൽ എത്തിയത് ഒക്ടോബറിലാണ്. 2020 ലെ അവസാന 3 മാസത്തിൽ 51% വളർച്ചയാണ് BMW ഇന്ത്യ നടത്തിയത്. ഇതോടെ വില്പന  2563 യൂണിറ്റിലേക്കെത്തി. അതിൽ 80%,  310 മോഡലുകളാണ് അതിന് പിന്നിലായി   R 1250 GS, R 1250 GS Adventure, F750 GS, F850 GS എന്നിവർക്കൊപ്പം ലിറ്റർ ക്ലാസ്  S 1000 RR നും 2020 ൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. 

© Copyright automalayalam.com, All Rights Reserved.