ഹോണ്ടയുടെ മൂത്ത സാഹസികൻ.

ഹോണ്ട Africa Twin Adventure Sport 2021 എഡിഷൻ അവതരിപ്പിച്ചു.

2020 ലെ പോലെ തന്നെ 2 ഗിയർബോക്സുമായാണ് പുത്തൻ മോഡൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സാഹസിയാത്രക്കൊപ്പം  മികച്ച ഹൈവേ ടൂറെർ കൂടിയാണ് പുത്തൻ മോഡൽ.  അതിനായി ഫീചേഴ്സിന്റെ ഒരു നിര തന്നെ ഹോണ്ട ഇവനിൽ ഒരുക്കിയിട്ടുണ്ട്. ഹോണ്ടയുടെ റൌണ്ട് DRL നൊപ്പം   കൂടുതൽ വെളിച്ചം തരുന്ന ഡ്യൂവൽ LED ഹെഡ്‍ലൈറ്റ്,  വശങ്ങളിലെ കാഴ്ചക്ക് മിഴിവേകാൻ കോർണേറിങ് ലൈറ്റ്, എന്നിവക്കൊപ്പം ഹൈവേ യാത്രക്കൾസുഖകരമാക്കാൻ ക്രൂയിസ് കണ്ട്രോൾ, ഹൈവേയിലെ കാറ്റിനെ പ്രതിരോധിക്കാൻ 5 തരത്തിൽ ക്രമിക്കരിക്കാവുന്ന വൈൻഡ്സ്ക്രീൻ, ഉയർക്കാർക്കും ഉയരം കുറഞ്ഞവർക്കും ഉപയോഗിക്കാനായി അഡ്ജസ്റ്റബിൾ സീറ്റ്, തണുപ്പ് കൂടുമ്പോൾ ചൂട് പകരാൻ ഹീറ്റഡ് ഗ്രിപ്, സാഹസിക യാതക്കായി സ്പോക്ക് വീൽ ഒപ്പം ട്യൂബ്ലെസ്സ് ടയറും നൽകിയിരിക്കുന്നു.  

Africa Twin Adventure ന് കരുത്ത് പകരുന്നത് 1,084cc, parallel-twin, liquid-cooled എൻജിനാണ്, പവർ  98bhp യും ടോർക്  103Nm വുമാണ്. ഇവനെ മെരുക്കാനായി  ഒരു ഇലക്ട്രോണിക്സിൻറെ നിര തന്നെ  പുത്തൻ മോഡലിലും ഹോണ്ട നിലനിർത്തിയിട്ടുണ്ട്.  

ഹോണ്ടയുടെ പ്രീമിയം ഷോറൂമായ ബിഗിവിങ് ഷോറൂമുകളുടെ ടോപ് ലൈൻ ഷോറൂമുകളിൽ മാത്രമാണ് Africa Twin ഇന്ത്യയിൽ ലഭ്യമാകുക. ഇന്ത്യയിലെ 7 ഷോറൂമുകളിൽ ഒന്ന് കൊച്ചിയിലാണ്.  Africa Twin ന് കൊച്ചിയിലെ എസ്‌ഷോറൂം വില,  മാനുവൽ ഗിയർബോക്സിന് 16,08,687 രൂപയും  DCT ഗിയർ ബോക്സിന്  17,63,863 രൂപയുമാണ്.

© Copyright automalayalam.com, All Rights Reserved.