രൂപം മാറി ഹോണ്ട CBR 150R

രൂപത്തിനൊപ്പം ഫീചേഴ്‌സിലും അപ്ഡേഷനായാണ് 2021 മോഡൽ എത്തിയിരിക്കുന്നത്.

CBR 150R, 2017 ൽ  ഇന്ത്യയിൽ നിന്ന് പടിയിറങ്ങിയെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള മോഡലാണ്. 2021 എഡിഷൻ എത്തിയിരിക്കുന്നത്  250 സിസി യിലെ മൊസ്റ്ററായ CBR 250RR ൻറെ ഡിസൈനുമായാണ്. മുന്നിലെയും പിന്നിലെയും ഡിസൈൻ , ടാങ്ക് എന്നിവ 250RR ൽ നിന്ന് അതുപോലെ പകർത്തിയപ്പോൾ മീറ്റർ കൺസോൾ, ഇസ്‌ഹാക്സ്റ്റ് എന്നിവയിൽ മാറ്റമുണ്ട്. ഒപ്പം കൂടുതൽ നിയന്ത്രണത്തിനായി Showa യുടെ ഗോൾഡൻ കളർ ഫിനിഷ്  USD ഫോർക്ക് സസ്പെൻഷനാണ് 2021  മോഡലിന് മുന്നിൽ നൽകിയിരിക്കുന്നത്.  

വലിയ മാറ്റങ്ങളുമായി എത്തിയെങ്കിലും എൻജിനിൽ ഹോണ്ട മാറ്റം വരുത്തിയിട്ടില്ല. 149,16 cc ലിക്വിഡ് കോൾഡ് DOHC എൻജിൻ കരുത്ത്  9,000 rpm ൽ 17.1 PS ഉം ടോർക് 7.000 rpm ൽ 14,4 Nm ആണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവൻറെ ആകെ ഭാരം 137 kg യും സീറ്റ് ഹൈറ്റ് 782 mm മാമാണ്. ഇന്ത്യൻ രൂപ 2.10 ലക്ഷത്തിനടുത്താണ് ഇന്തോനേഷ്യയിലെ വില.

ഇന്ത്യയിൽ ഉണ്ടായിരുന്നത് പോലെ ഇന്തോനേഷ്യയിൽ R 15 തന്നെയാണ് മുഖ്യ എതിരാളി ഒപ്പം suzuki യുടെ gsx 150r ഉം മത്സരരംഗത്തുണ്ട്.

© Copyright automalayalam.com, All Rights Reserved.