ഈ വർഷമേതാവുന്ന ചില ADV ക്കൾ.

സാഹസിക ബൈക്കുകളുടെ വളരുന്ന ഇന്ത്യൻ മാർക്കറ്റിൽ ഇവന്മാരും ഈ വർഷം എത്താം.

ഇന്ത്യയിൽ ഏറ്റവും വിജയിച്ച കൂട്ടുകെട്ടിൽ ഒന്നാണ് KTM ബജാജ്. KTM ഇന്ത്യയിൽ ബജാജിനൊപ്പം എത്തിയശേഷം ഈ കൂട്ടുകെട്ടിൽ ആദ്യ മോഡൽ ഡ്യൂക്ക് 200 ഇറങ്ങിയത് മുതൽ തൊട്ടടുത്ത വർഷങ്ങളിൽ  ബജാജിൻറെ ആ മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരു  മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ അവസാനം എത്തിയതാണ് KTM Adventure 250, 390 യാണ്. ഇവനെ അടിസ്ഥാനപ്പെടുത്തി ഈ വർഷം ബജാജിൽ നിന്ന് പുതിയൊരു മോഡൽ ഇന്ത്യയിൽ പ്രതീഷിക്കാം. പെർഫോമൻസിലും ഫീചേഴ്സിലും ഒട്ടും കുറവ് വരാതെ കുറഞ്ഞ വില എന്ന സ്ഥിരം ഫോർമുല തന്നെയായിരിക്കും ബജാജ് തങ്ങളുടെ സാഹസിക്കാൻമാരിലും പ്രയോഗിക്കുക. ഇപ്പോൾ  Adventure 250 ക്ക് 2. 55 ലക്ഷവും Adventure 390 ക്ക് 3.13 ലക്ഷവുമാണ് കേരളത്തിലെ സ്‌ഷോറൂം വില. view on road price  

ബജാജ് ഇറക്കിയാൽ പിന്നെ TVS ൻറെ ഭാഗത്ത് നിന്ന് ഒരു മോഡൽ എന്തായാലും പ്രതീഷിക്കാം. പങ്കാളിയായ BMW വിൻറെ സാഹസികൻ G 310gs മായി വലിയ സാമ്യമുള്ള മോഡൽ പുത്തൻ പുതിയ adv ഡിസൈനിൽ എത്താനാണ് സാധ്യത. എന്നാൽ വിലയിൽ കുറവ് പ്രതീഷിക്കാം.

ഇന്ത്യയിൽ കഴിഞ്ഞ വർഷം  എത്തിയ BS 6 Xpulse 200 നൊപ്പം ഒരു പ്രോട്ടോടൈപ്പ് കൂടി ഹീറോ അവതരിപ്പിച്ചിരുന്നു. ട്രെല്ലിസ് ഫ്രാമോടെ എത്തുന്ന ഈ മോഡൽ Xpulse 300 ൻറെ പ്രോട്ടോടൈപ്പ് ആണെന്നും ഒരു അണിയറ സംസാരം ഉണ്ടായിരുന്നു.  

നാലാമനായി എത്തുന്നതാണ് ജാവയുടെ adventure ബൈക്ക്,  സ്കെച്ച് പുറത്ത് വിട്ടിട്ട് കാലങ്ങൾ ആയെങ്കിലും 2019 ൽ ലോഞ്ച് ഉണ്ടാകില്ല  2020 ൽ പ്രതീഷിക്കാം എന്നായിരുന്നു വാർത്തകൾ എന്നാൽ ഈ മാറിയ സാഹചര്യത്തിൽ ഇവനെയും ഈ വർഷം പ്രതീഷിക്കാം. ക്ലാസിക് രൂപഭംഗിയോടെയായിരിക്കും ഇവൻ എത്തുക.

© Copyright automalayalam.com, All Rights Reserved.