സൂപ്പർ ബൈക്കിലെ ജനപ്രിയൻ.

കാവസാക്കി ZX10 R 2021 എഡിഷൻ.

BS 6 ന് ശേഷം ജനപ്രിയ വാഹനങ്ങളെ വൈകിയാണ് കാവസാക്കി ഇന്ത്യയിൽ എത്തിക്കുന്നത്. കാവസാക്കി Ninja 300 ഇന്ത്യയിൽ മാർച്ചോടെ എത്തുമെന്ന് അറിയിച്ചുട്ടെണ്ടെങ്കിലും. ലിറ്റർ ക്ലാസ് സൂപ്പർ സ്‌പോർട് ബൈക്കായ ZX10R   പുതു തലമുറ ഇന്ത്യയിൽ എത്തുന്നത് എന്ന് ഇതുവരെ കാവസാക്കി അറിയിച്ചിട്ടില്ല. 2016 ൽ ഇന്ത്യയിൽ എത്തിയ  

കാവസാക്കി പെർഫോമൻസ് കൊണ്ട് എല്ലാവരുടെയും സ്വപ്ന വാഹനമായപ്പോൾ വില പലരെയും പിന്നോട്ട് അടിച്ചു എന്നാൽ 2018 ഇന്ത്യയിൽ അസംബിൾ ചെയ്ത് എത്തിയതോടെ ZX 10R ന് 6 ലക്ഷം ഡിസ്‌കൗണ്ട് ആണ് കാവസാക്കി ZX 10R ന്  നൽകിയത് അതോടെ ചൂടപ്പം പോലെ ഇന്ത്യയിൽ വിറ്റു തീർത്തു.  

എന്നാൽ BS 6 ലേക്ക് എത്തിയപ്പോൾ എൻജിനൊപ്പം രൂപത്തിലും ഫീചേഴ്സിലും അടിമുടി  മാറിയാണ് പുത്തൻ മോഡൽ ഇന്റർനാഷണൽ വിപണിയിൽ എത്തിയിരിക്കുന്നത്. എൻജിൻ BS 6 ആയെങ്കിലും Liquid-cooled, 4-stroke In-Line Four 998 സിസി എൻജിൻറെ കരുത്ത് 203 ps തന്നെയാണ് എന്നാൽ ഭാരം 1 കെജി കൂടി 207 kg യിലെത്തി. രൂപം കാവസാക്കി H2 ഡിസൈനോട് ചേർന്ന് നിൽക്കുന്നു. ഈ വർഷം പകുതിയോടെ ഇന്റർനാഷണൽ വിപണിയിൽ എത്താം. 

© Copyright automalayalam.com, All Rights Reserved.