മിഡ്‌ഡിൽ വെയിറ്റിൽ തീ പിടിപ്പിക്കാൻ Aprilia.

Aprilia Tuono 660 യുടെ ഗ്ലോബൽ ലോഞ്ച് ഉടൻ.

മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്കിന് പുറമേ നേക്കഡ് മോഡൽ എത്തിക്കാൻ ഒരുങ്ങി Aprilia. തങ്ങളുടെ RS 660 യുടെ നേക്കഡ് വേർഷൻ Tuono 660 യാണ് ഉടൻ ഗ്ലോബൽ ലൗഞ്ചിന് ഒരുങ്ങുന്നത്. പതിവ് പോലെ തന്നെ നേക്കഡ് വേർഷൻ Tuono V4 ഡിസൈനിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒപ്പം ഹാഫ് ഫയറിങ്ങോടെ എത്തുന്ന ഇവന് ഉയർന്ന സീറ്റിങ് പൊസിഷനും നൽകിയിരിക്കുന്നു.  

എൻജിൻ RS 660  കണ്ട അതെ  660cc, parallel-twin എൻജിൻ തന്നെ എന്നാൽ Tuono 660 കരുത്ത് പതിവ് പോലെ കുറഞ്ഞിട്ടുണ്ട്. 6 bhp കുറഞ്ഞ് 94 bhp യിലേക്ക് എത്തി. എന്നാൽ ടോർക്കിൽ വ്യത്യാസമില്ല. 67 nm തന്നെ. 6 സ്പീഡ് ട്രാൻസ്മിഷന് കൂടുതൽ സുരക്ഷക്കായി സ്ലിപ്പർ ക്ലച്ചും നൽകിയിരിക്കുന്നു. ഒപ്പം ഒരു പിടി ഇലക്ട്രോണിക്സും Tuono 660 ക്ക്  aprilia നൽകിയിട്ടുണ്ട്.  

ഗ്ലോബൽ ലൗഞ്ചിന് ശേഷം ഇവനും ഈ വർഷം ഇന്ത്യയിൽ എത്തിയേക്കാം. 2500 യൂണിറ്റ് ബൈക്കുകൾ CBU യൂണിറ്റായി ഇന്ത്യയിൽ വില്പന നടത്തുമെന്ന് അണിയറ സംസാരമുണ്ട്. ഇന്ത്യയിൽ എത്തിയാൽ Ninja ZX6R ആയിരിക്കും പ്രധാന എതിരാളി. ZX6R ന്  BS 4 ൽ 10.9 ലക്ഷം രൂപയായിരുന്നു വില.

© Copyright automalayalam.com, All Rights Reserved.