ക്ലാസിക് നിരയിലും വിലക്കയറ്റം.

രാജാവിനും പുതു താരങ്ങൾക്കും വില കൂടിയിട്ടുണ്ട്.

200 - 500 സിസി യിലെ കിരീടം വയ്ക്കാതെ രാജാവായ ക്ലാസിക് 350 ക്കും ക്ലാസിക് നിരയിൽ പുതിയ മുഖങ്ങളായ Meteor 350, ഹൈനെസ്സ് CB 350 എന്നിവർക്കും പുതു വർഷത്തിൽ വില കൂടിയിട്ടുണ്ട്.

ക്ലാസിക് 350 ക്ക് 1873 മുതൽ മുതൽ 2092 രൂപവരെ വിലകൂടി, ഇപ്പോൾ 1.63 - 1.88 ലക്ഷം രൂപവരെയാണ് വില. ഡ്യൂവൽ ചാനൽ ABS, സിംഗിൾ ചാനൽ ABS, അലോയ്, എന്നിങ്ങനെ 9 ഓളം വാരിയന്റിൽ ക്ലാസിക് നിര ഇന്ത്യയിലുണ്ട്.

ഹോണ്ടയുടെ ക്ലാസിക് താരമായഹൈനെസ്സ് CB 350 ക്ക് 2 വാരിയന്റിലാണ്  ഇന്ത്യയിൽ ലഭ്യമാകുന്നത് DLX മോഡലിന് 1500 രൂപ കൂടി 186,500 ആയപ്പോൾ DLX Pro ക്ക് 2500 രൂപ കൂടി 192,500 രൂപയാണ് ഇപ്പോഴത്തെ വില.  

റോയൽ എൻഫീൽഡിന്റെ പുതിയ മുഖത്തിന് 3149 രൂപവരെയാണ് വർദ്ധിച്ചിരിക്കുന്നത്. 3 വാരിയന്റിൽ ലഭ്യമായ Meteor 350 ക്ക് Fireball 178,744/-,Stellar 184,337/-, SuperNova 193,656/-എന്നിവയാണ് ഇപ്പോഴത്തെ വില.  

 

* എല്ലാ വിലക്കളും സ്‌ഷോറൂം ആണ്.  

 

© Copyright automalayalam.com, All Rights Reserved.