Husqvarna Svartpilen 125 യൂറോപ്പിലേക്ക്.

Svartpilen 125 ചെറിയ മാറ്റങ്ങളോടെയാണ് യൂറോപ്പിൽ എത്തുക.


പതിവ് പോലെ തന്നെ  KTM 125 ൽ നിന്ന് എൻജിൻ, ഫ്രെയിം, സസ്പെൻഷൻ, ബ്രേക്ക് എന്നിവ എല്ലാം  Svartpilen 125 പങ്കിടുമ്പോൾ Husqvarna യുടെ സ്ക്രമ്ബ്ലെർ രൂപത്തിൽ തന്നെയാണ് യൂറോപ്പിലും Svartpilen 125 എത്തുന്നത്. എന്നാൽ MRF ന് പകരം Pirelli യുടെ ടയറുക്കലാണ് യൂറോപ്യൻ മോഡലിൽ ഉണ്ടാകുക. എന്നാൽ ഇന്ത്യയിലെ പോലെ വിലയിൽ  KTM ൻറെ താഴെയല്ല  Husqvarna യുടെ വില. ഇപ്പോൾ UK യിൽ നിലവിലുള്ള ഡ്യൂക്ക് 390 ക്കും അതേ എൻജിനുമായി എത്തുന്ന Svartpilen 401 ക്കും ഒരേ വിലയാണ്,  4299 പൗണ്ട് സ്റ്റെർലിങ് അതായത് ഇന്ത്യൻ രൂപ 427,899/- വരും, ഡ്യൂക്ക് 125 ന് UK യിലെ വില 3799 പൗണ്ട് സ്റ്റെർലിങ് (INR 378132/-). ഇപ്പോൾ UK യിൽ svartpilen, vitpilen എന്നിവരുടെ 401, 701 മോഡലുകൾ നിലവിലുണ്ട്.

ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിൽ എത്താത്ത മോഡലാണ് Svartpilen 125.

© Copyright automalayalam.com, All Rights Reserved.