അടുത്ത ജനറേഷൻ സ്കൂട്ടറുമായി യമഹ.

യമഹയുടെ പുതിയ സ്കൂട്ടർ കൺസെപ്റ്റ് വിയറ്റ്നാമിൽ.

സ്കൂട്ടറുകളുടെ സ്പോർട്ടിനെസിൻറെ അറ്റം കാണിച്ചു തരുക്കയാണ് യമഹ. വിയറ്റ്നാമിൽ തങ്ങളുടെ പുതിയ സ്കൂട്ടർ കൺസെപ്റ്റ് അവതരിപ്പിച്ചപ്പോൾ സ്പോർട്സ് ബൈക്കിനെ വെല്ലുന്ന രീതിയിലാണ് പുതിയ കൺസെപ്റ്റ്  F-155 അവതരിപ്പിച്ചത്.  

യമഹയുടെ R സീരിസിലെ ഡിസൈൻ പ്രജോദനം ഉൾകൊണ്ട് ഡിസൈൻ ചെയ്ത ഇരട്ട റൌണ്ട് ഹെഡ്‍ലാംപ്, പുരികം പോലെ LED Drl എന്നിവ R1 നെ ഓർമ്മയിൽ എത്തിക്കുന്നു. സ്പോർട്സ് മോഡൽ ആയതിനാൽ കാൽവെക്കുന്ന ഭാഗം ബൈക്കുകളുടെത് പോലെ തന്നെ. സൈഡ് പാനലുക്കൾ  വളരെ കുറവാണ് ഈ കോൺസെപ്റ്റിന് എന്നാൽ പിൻവശം വിമാനകളുടെ പിന്നിലെ  ചിറക്ക് പോലെ നൽകിയിരിക്കുന്നു അതിൽ തന്നെയാണ് ടൈൽ ലൈറ്റ് സെക്ഷനും.

വലിയ 17 ഇഞ്ച് ടയറുക്കൾ, സ്പോർട്സ് ബൈക്കുകളുടേത് പോലെ മുന്നിൽ USD ഫോർക്കും പിന്നിൽ  മോണോ സസ്പെൻഷൻ എന്നിവയും ഇവനെ കൂടുതൽ സ്‌പോർട്ടി ആകുന്നു. ഇതൊക്കെ കണ്ട് ഇത് കൺസെപ്റ്റ് അല്ലേ, എന്ന് വിചാരിച്ച് മുഖം ചുളിക്കാൻ വരട്ടെ. കഴിഞ്ഞ ദിവസം ഈ മോഡലിന് അടുത്ത് നിൽക്കുന്ന മോഡൽ യമഹ വിയറ്റ്നാമിൽ അവതരിപ്പിച്ചിരുന്നു. യമഹ Exciter 155 അടുത്ത തലമുറ മോഡലായി ഇവനും എത്താം. എന്നാലും ഇന്ത്യയിൽ എത്തുമെന്ന ഒരു പ്രതീക്ഷയും വേണ്ട.

© Copyright automalayalam.com, All Rights Reserved.