ഉടച്ച് വാർത്ത് പൾസർ നിര.

അവസാനമായി പുതിയ ഡിസൈനുമായി പൾസർ മോഡൽ വന്നത് 2015 ലാണ്.

ഇന്ത്യക്കാരുടെ യുവത്വത്തെ ഇളകി മറിച്ച പൾസർ നിരയിൽ ഇപ്പോൾ ചെറുപ്പക്കാർ എത്തുന്നില്ല എന്ന് കണക്കുക്കൾ. പ്രത്യകിച്ച് പൾസറിൻറെ കുത്തകയായിരുന്ന 150 സിസി സെഗ്മെന്റിൽ. പൾസർ 150 യുടെ വില്പനയിൽ ഇടിവ് നേരിടുന്നു എന്നാണ് കണക്കുകൾ. പൾസർ 125 വന്നതോടെ പൾസർ 150 ക്ക് വില്പനയിൽ വൻ ഇടിവാണ് നേരിടുന്നത്. ഇപ്പോൾ പൾസർ 220, NS 200 എന്നിവർ മികച്ച വില്പന നേടുന്നുണ്ടെങ്കിലും കൈവിട്ട് പോയ 150 സിസി യിലെ പ്രതാപം തിരിച്ചുപിടിക്കാനാണ് ബജാജിൻറെ നീക്കം അതിനായി പുതിയ ഫേസ് ലിഫ്റ്റഡ് താരങ്ങൾ അണിയറയിൽ ഒരുണങ്ങുന്നുണ്ട്. പൾസർ നിരയിൽ ആകമാനം ഒരു മാറ്റം 2021 സംഭവിക്കാം. ഡിസൈനോപ്പം എൻജിനിലും മാറ്റങ്ങൾ പ്രതീഷിക്കാം.

പൾസർ നിരയിൽ പുതിയ ഡിസൈനായി അവസാനം എത്തിയത് 2015 ൽ RS 200 ആണ്, ഇപ്പോഴുള്ള പൾസർ 150 ഡിസൈൻ എത്തിയിട്ട് 15 വർഷം കഴിയുന്നു.

ModelsDesign introduced 
Pulsar 1502006
Pulsar 2202007
Pulsar Ns 2002012
Pulsar RS 2002015

 

© Copyright automalayalam.com, All Rights Reserved.