ഇനിയും ഇന്ത്യയിൽ എത്താത്തവർ.

ഇന്ത്യയിൽ ഏറെ ആരാധകർ ഉണ്ടായിട്ടും ഇന്ത്യയിൽ എത്താത്ത മോഡലുകൾ.

പൾസർ RS 200 ൻറെ 400 സിസി മോഡൽ അവതരിപ്പിച്ചിട്ട് 7 വർഷങ്ങൾ കഴിഞ്ഞു. 2014 ഓട്ടോ സ്‌പോയിൽ അവതരിപ്പിച്ച ഈ മോഡൽ. ഡോമിനർ 400 ൻറെ അതേ എൻജിനും RS 200 ൻറെ ഡിസൈനിലുമാണ് എത്താനായിരുന്നു സാധ്യത. RS 200 തന്നെ ഡിസൈൻ പഴകിയത്തിനാൽ SS 400 ഇനി ഇന്ത്യയിൽ എത്താൻ സാധ്യത വളരെ കുറവാണ്. RS 200 2015 ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വർഷം വലിയ മാറ്റങ്ങളോടെ പൾസർ നിര ഉടച്ച് വാർക്കാൻ സാധ്യതയുണ്ട്.

യമഹയുടെ സൂപ്പർ ഹിറ്റ് താരം R 15 V3 യുടെ സ്ക്രമ്ബ്ലെർ മോഡൽ. ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള മോഡലിന് ഇന്ത്യയിൽ ഏറെ ആരാധരുള്ള മോഡലാണ്. R 15 V3, MT 15 യെക്കാളും കൂടുതൽ പ്രയോഗികതയുള്ള മോഡലാണ് XSR 155. വലിയ സിംഗിൾ പീസ് സീറ്റിനൊപ്പം ക്ലാസിക് രൂപഭംഗിയോടെയാണ് യമഹ ഇവനെ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ പ്രതീഷിക്കുന്ന ഇവന് വിലയിൽ മറ്റ് 2 മോഡലിനെക്കാളും വിലകുറവ് പ്രതീഷിക്കാം.

MT 15, Duke 125 എൻട്രി ലെവൽ പ്രീമിയം ബൈക്കുകളുടെ മികച്ച സ്വികാര്യത മുന്നിൽ കണ്ട്, പ്രീമിയം നിരയിൽ കൂടുതൽ ആളെ കൂട്ടാൻ ഒരുങ്ങുന്ന ഹോണ്ടയുടെ തുറുപ്പ് ചിട്ട് ആകാൻ സാധ്യതയുള്ള മോഡൽ . നിയോ ക്ലാസിക് രൂപഭംഗിയോടെ ചേട്ടൻ മാരെ ഹോണ്ട എത്തിച്ചെങ്കിലും ഇവൻ ഇപ്പോഴും ഇന്ത്യക്കാർക്ക് കിട്ടാ ഖനിയാണ്. CB 125R, CB 150R എന്നിങ്ങനെ 2 മോഡലുകൾ CB സീരിസിൻറെ കുഞ്ഞൻ മാരായി ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുണ്ട്. ഇന്ത്യയിൽ എത്തുന്നതിനെ കുറിച്ച് പുതിയ വിവരങ്ങൾ ഒന്നും ലഭ്യമല്ല.    

 

© Copyright automalayalam.com, All Rights Reserved.