കാവസാക്കിയുടെ 2021 ലെ ആദ്യ ലോഞ്ച്.

കാവസാക്കി ZH2 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചു.

കാവസാക്കിയുടെ H2 വിൻറെ നേക്കഡ് വേർഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. പുത്തൻ Sugomi  ഡിസൈനിൽ എത്തുന്ന ഇവൻറെ ഹൃദയം ZH2, H2 വിൻറെ അതെ 4 സിലിണ്ടർ,  998 സിസി സൂപ്പർ ചാർജ്ഡ് എൻജിൻ തന്നെയാണ് എന്നാൽ H2 സീരിസിലെ  SE മോഡലിൻറെ കരുത്താണ് ഇവന് കിട്ടിയിരിക്കുന്നത്. 998 സിസി സൂപ്പർ ചാർജ്ഡ് എൻജിൻ കരുത്ത് 200 ps ഉം ടോർക് 137 nm ആണ്.  

ഈ കരുത്തനെ മെരുക്കാനായി വമ്പൻ ഇലക്ട്രോണിക്സ്‌ സുരക്ഷാനിര തന്നെ കാവസാക്കി ഒരുക്കിയിട്ടുണ്ട് ട്രാക്ഷൻ കണ്ട്രോൾ, 3 റൈഡിങ് മോഡ്, 3 പവർ മോഡ്, ABS, ലോഞ്ച് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, ക്വിക്ക് ഷിഫ്റ്റർ എന്നിവയെ നിയന്ത്രിക്കാനായി 4.3 ഇഞ്ച് TFT ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു.  

2 വാരിയന്റിൽ ലഭിക്കുന്ന ZH2 ന് സ്റ്റാൻഡ് മോഡലിന് 21.90 ലക്ഷം രൂപയും SE മോഡലിന്  25.90 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ സ്‌ഷോറൂം വില. Z H2 എത്തിയതോടെ കാവസാക്കിയുടെ ലിറ്റർ ക്ലാസ് നേക്കഡ് സ്പോർട്സ് ബൈക്കായിരുന്ന Z 1000 ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് മാറ്റിയിട്ടുണ്ട്. 

© Copyright automalayalam.com, All Rights Reserved.