കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ താരങ്ങൾ.

പുതിയ മാറ്റങ്ങളുമായി ബൈക്ക് ബ്രാൻഡുകൾ.

ഇന്ത്യൻ ഇരുചക്രവാഹന വിപണി ഒരുപാട് പ്രതീക്ഷ വച്ച് പുലർത്തിയ വർഷമായിരുന്നു കഴിഞ്ഞ് പോയത്. കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ ലോകവിപണി തന്നെ സ്തംഭിച്ചു. കോറോണയെ തുടർന്ന് പല വാഹന കമ്പനികളും പുതിയ മോഡലുകളെ അവതരിപ്പിക്കാൻ വൈകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം വളരെ വലിയ ലോഞ്ച് തന്നെ നടന്നിട്ടുമുണ്ട്.  

ഹോണ്ടയാണ് അതിൽ പ്രമുഖർ ഹോണ്ട അഫോർഡബിൾ പ്രീമിയം നിരയിൽ പുതിയ മോഡലുകളെ അവതരിപ്പിച്ച വർഷമായിരുന്നു 2020. 180 സിസി സെഗ്മെന്റിൽ Hornet 2.0 അവതരിപ്പിച്ചപ്പോൾ റോയൽ എൻഫീൽഡിനെ വെല്ലുവിളിച്ച് ഹൈനെസ്സ് CB 350 എത്തി ഇരുവരും മികച്ച പ്രകടനമാണ് ഇപ്പോൾ ഇന്ത്യയിൽ  കാഴ്ചവെക്കുന്നത്.  

റോയൽ എൻഫീൽഡ് മോഡലുകളുടെ ഏറെ കാലത്തെ പരാതികൾക്ക് ഒടുവിൽ റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. Meteor 350 യിൽ  കഴിഞ്ഞ വർഷം തുടങ്ങിയ മാറ്റം ഈ വർഷം മറ്റ് മോഡലുകളിലെത്തും.

വളരെ കാലത്തിന് ശേഷം 150 സിസി യിൽ കരുത്ത് കാണിക്കാൻ Xtreme 160R മായി ഹീറോ എത്തിയതും ഈ വർഷം തന്നെ. പുതിയ ഡിസൈനും, മികച്ച പെർഫോമൻസും  പിന്തുടർന്ന 160R മികച്ച പ്രകടനമാണ് ഇന്ത്യൻ വിപണിയിൽ കാഴ്ചവെക്കുന്നത്.

ഇന്ത്യയിലെ സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ  Aprilia തങ്ങളുടെ മാക്സി സ്കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. SR 160 യുടെ അതേ പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന ഇവൻ ഒരു എൻട്രി ലെവൽ  മാക്സി സ്കൂട്ടറിൻറെ സ്വഭാവഗുണങ്ങൾ ഉള്ള മോഡലാണ്.

ഒപ്പം ഈ വർഷം എത്തിയ മോഡൽ അല്ലെങ്കിലും TVS ഉം BMW യുവും ചേർന്ന് നിർമ്മിക്കുന്ന 310 സീരിസിൽ മികച്ച പരിഷ്കരണം കൊണ്ടുവന്നിരുന്നു. എൻജിൻ കൂടുതൽ റിഫൈൻ BMW, TVS ൽ എത്തിയപ്പോൾ RR 310 പുതിയ ഫീചേഴ്‌സ് കൊണ്ടും BMW വില കുറവ് കൊണ്ടും ഇന്ത്യൻ വിപണിയെ ഞെട്ടിച്ചു.

© Copyright automalayalam.com, All Rights Reserved.