കൂടുതൽ അഫോഡബിൾ ആവാൻ കാവാസാക്കി.

കാവാസാക്കിയുടെ W സീരിസിലെ കുഞ്ഞൻ ഈ വർഷം.

പ്രീമിയം ഇരുചക്രവാഹനനിർമ്മാതക്കാളായ കാവാസാക്കി, തങ്ങളുടെ ഇന്റർനാഷണൽ മാർക്കറ്റിലെ W സീരിസിലെ ഏറ്റവും കുഞ്ഞൻ W 175 ഈ വർഷം ജൂലൈയോടെ  ഇന്ത്യയിലെത്തും. 1.75 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവന്റെ ഹൃദയം 177 സിസി, എയർകോൾഡ് SOHC എൻജിന്  കരുത്ത് 13 ps ആണ്, ടോർക് 13.2 nm ഉം. 5 സ്പീഡ് ഗിയർബോക്സുമായി എത്തുന്ന ഇവന്റെ ഭാരം 126 kg മാത്രമാണ്.

ഇന്ത്യയിൽ ഏറ്റവും ഭാരം കുറഞ്ഞ ക്ലാസ്സിക്‌ ബൈക്കുകളിൽ ഒന്നാകും W175. ഇതിനോടകം തന്നെ W175 ഇന്ത്യയിൽ പരീക്ഷണഓട്ടം നടത്തിയിട്ടുണ്ട്.

കാവാസാക്കി W സീരിസിൽ W800 ഇന്ത്യയിലും, വിദേശവിപണിയിൽ W250 എന്ന മോഡലും നിലവിലുണ്ട് 

© Copyright automalayalam.com, All Rights Reserved.