യമഹ R15 V3 യുടെ ഹൃദയവുമായി ഒരു സ്കൂട്ടർ

യമഹ Exciter 155 വിയറ്റ്നാം മാർക്കറ്റിൽ.

യമഹയുടെ സ്പോർട്ടി സ്കൂട്ടർ Exciter 155 അവതരിപ്പിച്ചു. യമഹയുടെ സ്പോർട്ടി ഡിസൈനോപ്പം സ്പോർട്ടി എൻജിനുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. ഡിസൈനിൽ യമഹയുടെ R സീരിസിന്റെ ഡിസൈൻ പിന്തുടർന്നാണ് ഈ മോഡലും എത്തുന്നത്. ഇരട്ട LED ഹെഡ്‍ലൈറ്റ് റിയർ ടൈൽ ലാംപ് എന്നിവ R  ഡിസൈനോട് ചേർന്ന് നില്കുന്നു എന്നാൽ സീറ്റ്‌ ഹൈറ്റ് സിംഗിൾ പിസ് ആണ്.

എൻജിൻ R15 V3 യുടെ അതേ  155 സിസി, സിംഗിൾ സിലിണ്ടർ, SOHC, VVA  എൻജിനോടെ എത്തുന്ന ഇവന് കരുത്ത് 17.7 bhp യും ടോർക് 14.4 nm ആണ്. എന്നാൽ സാധാ സ്കൂട്ടറിനെ പോലെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അല്ല ഇവന് 6 സ്പീഡ് ട്രാൻസ്‌മിഷനോട് കൂടിയ ഇവന് കൂടുതൽ സുരക്ഷക്കായി സ്ലിപ്പർ ക്ലച്ചും നൽകിയിരിക്കുന്നു. 5.4 ലിറ്റർ ഇന്ധനശേഷിയുള്ള ഫ്യൂൽ ടാങ്കാണ്.  3 വരിയാന്റിൽ ലഭ്യമായ ഇവന് 46.99 മില്യൺ VDN അതായത് INR 1.48 ലക്ഷം രൂപയാണ് വിയറ്റ്നമിലെ വില ആരംഭിക്കുന്നത്. R15 V3 ക്ക് വിയറ്റ്നാംമിലെ വില  70,000,000 VDN അതായത് 2.19 ലക്ഷം രൂപ മുതലാണ്.

© Copyright automalayalam.com, All Rights Reserved.