ട്രിയംഫ് അഫോഡബിൾ മോഡൽ ഇനിയും വൈകും.

ബജാജിൻറെ കൈപിടിച്ചാണ് ട്രിയംഫ് ഈ മോഡൽ ഒരുക്കുന്നത്.

ട്രിയംഫ് തങ്ങളുടെ കുഞ്ഞൻ മോഡൽ ബജാജുമായി ചേർന്ന് വികസിപ്പിക്കുകയാണ്. ബജാജിൻറെ പങ്കാളിയായ KTM ൻറെ പല ഘടകങ്ങളും ഇവനിലും പ്രതീഷിക്കാം.  2 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഈ മോഡൽ 2022 ഓടെ വിപണിയിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത് എന്നാൽ കൊറോണ ഇവനെയും ബാധിച്ചു എന്നാണ് പുതിയ റിപ്പോർട്ടുക്കൾ. കുറച്ചു മാസങ്ങൾ കൂടി വൈകി 2023 ൽ മാത്രമാണ് ഇവനെ വിപണിയിൽ എത്തിക്കാൻ സാധിക്കൂ എന്നാണ് ട്രിയംഫിൻറെ ഉന്നത വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന വിവരം.  

99% ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ പുത്തൻ ബൈക്ക് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നതിനോടൊപ്പം ഭാവിയിൽ,  ഇന്ത്യയിൽ കെടിഎം ഷോറൂമുകൾ വഴി വില്പന നടത്തുകയും ചെയ്യാം. 

© Copyright automalayalam.com, All Rights Reserved.